കുറവിലങ്ങാട് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക വിജ്ഞാന വ്യാപനത്തിന്റെ ഭാഗമായി കൃഷി വിജ്ഞാന്‍ സദസ് സംഘടിപ്പിച്ചു. കൃഷിഭവന്‍ ഹാളില്‍ സംഘടിപ്പിച്ച കൃഷി വിജ്ഞാന്‍ സദസ്സ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി മത്തായി ഉദ്ഘാടനം ചെയ്തു.
പ്രധാന വിളകളായ വാഴ, പച്ചക്കറി , ജാതി എന്നിവയെ ആധാരമാക്കിയും , അനുബന്ധ മേഖലകളെ ഉള്‍പ്പെടുത്തിയും വിത്ത് മുതല്‍ വിപണി വരെ എന്ന വിഷയത്തില്‍ ബിജുമോന്‍ സഖറിയ പ്രബന്ധം അവതരിപ്പിച്ചു. DD മാരായ നിഷ മേരി സിറിയക്, സൂസമ്മ പി.വി, ഉഴവൂര്‍ ADA സിന്ധു കെ മാത്യു, കോഴ ADA ജോ പൈനാപ്പള്ളില്‍, കൃഷി ഓഫീസര്‍ ആഷ്‌ലി മാത്യൂസ് , പെസ്റ്റ് & സ്‌കൗട്ട് ഷീജാ രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments