കുറുപ്പന്തറ സെന്റ് സേവ്യേഴ്സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠനോത്സവം നടന്നു. വിദ്യാര്‍ത്ഥികളുടെ മികവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദിയൊരുക്കുകയായിരുന്നു സ്‌കൂളില്‍ നടന്ന പഠനോത്സവം. കുട്ടികളുടെ വിവിധ കലാപരിപാടികളും കുട്ടികള്‍ കൊണ്ടുവന്ന വിഭവങ്ങള്‍ കൊണ്ടുള്ള ഭക്ഷ്യമേളയും വര്‍ണ പുഷ്പങ്ങള്‍ ചേര്‍ത്ത് ഒരുക്കിയ പുഷ്പമേളയും കരകൗശല പ്രദര്‍ശനവും പഠനോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.
ലഹരിയെന്ന് മാരകവിപത്തിനെക്കുറിച്ച് കുട്ടികള്‍ തയ്യാറാക്കി അവതരിപ്പിച്ച മൈം ശ്രദ്ധ പിടിച്ചു പറ്റി. പഠനോത്സവത്തിന്റെ ഉദ്ഘാടനം പഞ്ചായത്തംഗം ആന്‍സി സിബി നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ ജോഷി ജോര്‍ജ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പള്‍ അനൂപ് കെ. സെബാസ്റ്റ്യന്‍, ബിആര്‍സി കോര്‍ഡിനേറ്റര്‍ പി.എസ്. അനീഷ, പിടിഎ പ്രസിഡന്റ് ഷാജി കടുന്നക്കരി, പിടിഎ വൈസ് പ്രസിഡന്റ് സംഗീത ജോഷി, എംപിടിഎ പ്രസിഡന്റ് സല്‍ഗ ജോമോന്‍ എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരായ മിനി രാജു, ഷായി ചാക്കോ, സിസ്റ്റര്‍ സാലി ജോണ്‍, ധന്യ കെ. ബേബി, അഞ്ജു തോമസ്, ഗ്ലാഡീസ് ജോസ്, ജെയ്സി ജെയിംസ് എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments