Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് , മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു.



കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്തായി പ്രസിഡന്റ് മിനി മത്തായി പ്രഖ്യാപിച്ചു. പ്രഖ്യാപന സമ്മേളനത്തില്‍വച്ച് പഞ്ചായത്തിലെ വിവിധ മേഖലകളില്‍ നിന്ന് ഹരിത അംഗീകാരം നേടിയ വ്യക്തികളെയും സ്ഥാപനങ്ങളെയും അനുമോദിക്കുകയും മെമന്റോകള്‍ വിതരണം ചെയ്യുകയും ചെയ്തു. വൈസ് പ്രസിഡന്റ് അല്‍ഫോന്‍സ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ടെസ്സി സജീവ്, സന്ധ്യ സജികുമാര്‍, എം എന്‍ രമേശന്‍, വിനു കുര്യന്‍, ഡാര്‍ളി ജോജി, കമലാസനന്‍ ഇ കെ, ജോയിസ് അലക്‌സ്, ലതിക സാജു, രമ രാജു,  ബിജു ജോസഫ്, ബേബി തൊണ്ടാംകുഴി, എം എം ജോസഫ്, അസിസ്റ്റന്റ് സെക്രട്ടറി സീനമാത്യു , 

വിവിധ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് ജില്ലാ ഫാം പ്രസിഡന്റ് ഹണി ലിസ ചാക്കോ, സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിജി സെബാസ്റ്റ്യന്‍, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോസ്, കളത്തൂര്‍ യു പി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ കെ പ്രകാശന്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ റെനീഷ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി പ്രദീപ് എന്‍ പദ്ധതി വിശദീകരണം നടത്തി. ജോസഫ് പൂവക്കോട്ട്, ഷൈനി വട്ടമുകളേല്‍, എന്നിവര്‍ ഹരിത രത്‌നം അവാര്‍ഡ് നേടി. മികച്ച ഹരിതസ്ഥാപനമായി ജില്ലാ കൃഷിത്തോട്ടവും ജനകീയ സ്ഥാപനമായി റോട്ടറി ക്ലബ്ബും റസിഡന്റ്‌സ് അസോസിയേഷനായി മൈത്രി നഗറും മികച്ച ഹരിത കര്‍മ്മ സേനാംഗമായി വത്സ പുളിക്കത്തൊട്ടിയും അവാര്‍ഡുകള്‍ നേടി.

Post a Comment

0 Comments