Breaking...

9/recent/ticker-posts

Header Ads Widget

പോലീസിനു നേരെ ലഹരി സംഘത്തിന്റെ അക്രമണം



വയലയില്‍ പോലീസിനു നേരെ ലഹരി സംഘത്തിന്റെ അക്രമണം. മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ആറുപേരെ മരങ്ങാട്ടുപിള്ളി പോലീസ് കസ്റ്റഡിയിലെടുത്തു.  വയലാ വെള്ളാക്കല്‍  ബണ്ട്‌റോഡ് ഭാഗത്ത് വിദേശമലയാളിയുടെ വീടിന് സമീപം ലഹരി സംഘം തമ്പടിക്കുന്നതായി സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത്. മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനിലെ 3 പോലീസുകാരാണ സ്ഥലത്തെത്തിയത്


ഇവരെ  ലഹരിസംഘം ആക്രമിച്ചതിനെ  തുടര്‍ന്ന് കൂടുതല്‍ പോലീസ് സംഘം എത്തിയാണ് 6 പേരെ കസ്റ്റഡിയില്‍ എടുത്തത്. വയലാ കുറ്റുമല കൈലാസ് കുമാര്‍ (23) അമ്പലത്ത് കുന്ന് ദേവദത്തന്‍ (24) അറയ്ക്കല്‍ അര്‍ജുന്‍ ദേവരാജ് ( 23 ) ജെസിന്‍ ജോജോ ഐക്കാപറമ്പ് (24) അതുല്‍ പ്രദീപ് ചാമക്കാലായില്‍ (23) അമല്‍ ലാലു കൊല്ലങ്കിയില്‍ (24) എന്നിവര്‍ ആണ് പോലീസ് പിടിയില്‍ ആയത്. മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനിലെ സിപിഒമാരായ മഹേഷ്, ശരത്,  ശ്യാംകുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴം രാത്രി 7 മണിയോടെ ആയിരുന്നുസംഭവം.   വയലാ കൂട്ടുമ്മലുള്ള വീടിന്റെ സിറ്റൗട്ടിലും മുന്‍ഭാഗ്രത്തും ഇരുന്ന് ചെറുപ്പക്കാര്‍ ലഹരി ഉപയോഗിക്കുന്നത് CCTVയിലൂടെ കണ്ട വീട്ടുടമസ്ഥ മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനില്‍ വിളിച്ചു പറയുകയും പോലീസ് സംഘം അന്വേഷണത്തിന് എത്തുകയുമായിരുന്നു. പോലീസുദ്യോഗസ്ഥരെ ലഹരി സംഘം പ്രകോപനമൊന്നുമില്ലാതെ ചീത്തവിളിക്കുകയും അക്രമിക്കുകയുമായിരുന്നു.  SHO അജേഷ് കുമാറും സംഘവും സ്ഥലത്തെത്തി പ്രതികളെഅറസ്റ്റുചെയ്തു.

Post a Comment

0 Comments