പാലാ എക്‌സൈസ് റേഞ്ച് ഓഫീസിന്റെയും കോട്ടയം നെഹ്‌റു യുവ കേന്ദ്ര യുവജ്വാല കാമ്പയിന്റെയും, കേന്ദ്ര യൂത്ത് അഫെയര്‍സ് & സ്‌പോര്‍ട്‌സ് വകുപ്പിന്റെയും കരൂര്‍ റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി പാലായുടെയും നേതൃത്വത്തില്‍ പാലാ ഗവണ്മെന്റ് പോളിടെക്‌നിക്കില്‍ ലഹരിവിരുദ്ധ പ്രോഗ്രാം സംഘടിപ്പിച്ചു. പാലാ നഗരസഭ ചെയര്‍മാന്‍ തോമസ് പീറ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി പാലാ എക്‌സൈസ് റേഞ്ചിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് തോമസ് ബോധവത്കരണ ക്ലാസ്സ് എടുത്തു. ഏകദേശം 250 ഓളം വിദ്യാര്‍ത്ഥികള്‍ ക്ലാസ്സില്‍ പങ്കെടുത്തു.
0 Comments