ളാലം ബ്ലോക് പഞ്ചായത്തില്‍ നവീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍ ഉദഘാടനവും ബജറ്റ അവതരണവും നടന്നു. ളാലം ബ്ലോക്ക് പഞ്ചായത്തിന്റെ 2025-2026 സാമ്പത്തിക വര്‍ഷത്തെക്കള്ള ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ആനന്ദ് മാത്യു ചെറുവള്ളീല്‍ അവതരിപ്പിച്ചു. ഇരുപതു കൊടി 41 ലക്ഷത്തി9329 '(20410 9329 ) രൂപ വരവും ഇരുപത് കോടി ഒമ്പതു ലക്ഷത്തി 60 ആയിരത്തി 928 (200960 928) രൂപ ചെലവും മുപ്പത്തി ഒന്നു ലക്ഷത്തി 48 ആയിരത്തി 401 ( 3148401) രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ വൈസ് പ്രസിഡന്റ് അവതരിപ്പിച്ചത്. ആരോഗ്യ മേഖലയില്‍ പാലാ കെ. എം.മാണി സ്മാരക ഗവ.ജനറല്‍ ആശുപത്രിയില്‍ ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള റേഡിയേഷന്‍ ഉപകരണം വാങ്ങുന്നതിന് ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി പത്തു ലക്ഷം രൂപ വകയിരുത്തി.
പാലീയേറ്റീവ് കെയറിന് 12 ലക്ഷം രൂപ, ആശാ വര്‍ക്കര്‍മ്മാര്‍ക്ക് ബി.പി അപ്പാരറ്റസ്സും യൂണിഫോമും വാങ്ങി നല്‍കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. ഉള്ളനാട് സി.എച്ച്.സിയിലേക്ക് മരുന്ന്, റീയേജന്റ് എന്നിവ വാങ്ങുന്നതിന് 13 ലക്ഷം നീക്കി വച്ചിട്ടുണ്ട്. വനിതാക്ഷേമത്തിനായി വനിതാ ഓപ്പണ്‍ ജിം വിത്ത് യോഗാ സെന്റര്‍ സ്ഥാപിക്കുന്നതിനായി 18 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിനോടൊപ്പം വനിതാ ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നതിന് 6 ലക്ഷം രൂപ മാറ്റി വച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് മുഖേന നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി.എം.എ.വൈ പദ്ധതിക്ക് 5682922 രൂപ വകയിരുത്തിയിട്ടുണ്ട്. കൂടാതെ ഉല്പാദന ചെലവിന് അനുസൃതമായി വില ലഭിക്കാതെ ബുദ്ധിമുട്ടുന്ന റബ്ബര്‍ കര്‍ഷകര്‍ക്ക് സഹായമായി ഗുണമേന്മയുള്ള ഗ്രോ ബാഗുകള്‍ കൃഷി ഭവനുമായി ചേര്‍ന്ന് വിതരണം ചെയ്യുന്നതിനുള്ള പ്രോജക്ട് തയ്യാറാക്കിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിന് പാലാ മുനിസിപ്പാലിറ്റിയുമായി ചേര്‍ന്ന് ഇന്‍സിനേറ്റര്‍ സ്ഥാപിക്കുന്നതിന് 20 ലക്ഷം രൂപ വകയിരുത്തുന്നു.
ബ്ലോക് പഞ്ചായത്തിന്റെ നവീകരിച്ച കോണ്‍ഫ്രന്‍സ് ഹാള്‍ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോര്‍ജ്ജ്, ഉദ്ഘാടനം ചെയ്തു വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസമ്മ ബോസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് തോമസ് ചെമ്പകശ്ശേരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനില മാത്തുക്കുട്ടി, ജനപ്രതിനിധികളായ , റാണി ജോസ് ബിജു പി.കെ, .സെബാസ്റ്റ്യന്‍ കെ.എസ്, ലാലി സണ്ണി, ഷിബു പൂവേലില്‍, , ജോസി ജോസഫ്, റൂബി ജോസ്, ഷീലാ ബാബു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുഭാഷ് കെ.സി എന്നിവര്‍ പ്രസംഗിച്ചു.
0 Comments