Breaking...

9/recent/ticker-posts

Header Ads Widget

ബോധവല്‍ക്കരണ സെമിനാറും വനിതകള്‍ക്കുള്ള മെഗാ ക്യാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പും



ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം  എന്ന സന്ദേശവുമായി  ബോധവല്‍ക്കരണ സെമിനാറും വനിതകള്‍ക്കുള്ള മെഗാ ക്യാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പും  ളാലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആനന്ദ് മാത്യു ചെറുവള്ളില്‍ അധ്യക്ഷനായിരുന്നു. ഉള്ളനാട് സി എച്ച് സി ഡോക്ടര്‍ ചിപ്പി കാതറീന്‍ അബ്രഹാം വിഷയാവതരണം നടത്തി . ജില്ലാ ക്യാന്‍സര്‍ പ്രതിരോധ അംബാസിഡര്‍ നിഷ ജോസ് കെ മാണി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.

 ളാലം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനില മാത്തുക്കുട്ടി, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ടോമി, കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, കരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന്‍, കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു, മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുന്നൂസ് പോള്‍, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി, ളാലം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസമ്മ ബോസ്, ളാലം  ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് തോമസ് ചെമ്പകശ്ശേരില്‍ , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ റാണി ജോസ് കോയിക്കാട്ടില്‍, ബിജു പി കെ  പറത്താനത്ത് , സെബാസ്റ്റ്യന്‍ കെഎസ് കട്ടക്കല്‍, ലാലി സണ്ണി കിഴക്കേക്കര, ഷിബു പൂവേലില്‍, ജോസി ജോസഫ് പെയ്കയില്‍, റൂബി ജോസ് ഓമലകത്ത്, ഷീല ബാബു കുരിയത്ത്, നാലാം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുഭാഷ് കെ സി , ഉള്ളനാട് സി എച്ച് സി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മനോജ് ജി എന്നിവര്‍സംസാരിച്ചു.

Post a Comment

0 Comments