ലൈഫ് ലൈന്‍ ആയുര്‍വേദ പഞ്ചകര്‍മ്മ തിരുമ്മു ചികിത്സാലയം കൊല്ലപ്പള്ളിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മേലുകാവ് റൂട്ടില്‍ ആനപ്പാറ ബില്‍ഡിങ്‌സില്‍ പ്രവര്‍ത്തനമാരംഭിച്ച ചികിത്സാലയത്തിന്റെ വെഞ്ചിരിപ്പ് കര്‍മം കടനാട് ഫൊറോന പള്ളി വികാരി ഫാദര്‍ ജോസഫ് പാനാമ്പുഴ നിര്‍വഹിച്ചു. മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.
ആയുര്‍വേദ പഞ്ചകര്‍മ്മ ചികിത്സകള്‍, വൈദ്യരത്‌നം ഔഷധശാലയുടെ ആയുര്‍വേദ മരുന്നുകള്‍ , മറ്റ് ആയുര്‍വേദ കമ്പനികളുടെ മരുന്നുകള്‍, അങ്ങാടി മരുന്നുകള്‍, പൂജാ ദ്രവ്യങ്ങള്‍ എന്നിവ ഇവിടെ ലഭ്യമാണ്. പ്രസവശേഷമുള്ള എല്ലാ ശുശ്രൂഷകളും ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ഇവിടെ നിന്നും ലഭ്യമാകും. രാവിലെ നടന്ന ഉദ്ഘാടന ചടങ്ങില്‍ വ്യാപാരി വ്യവസായി കൊല്ലപ്പള്ളി യൂണിറ്റ് പ്രസിഡന്റ് ഷിജു കടുതോടില്‍, ബാബു കുറ്റിയാത്ത് , ഇഗ്‌നേഷ്യസ് തയ്യില്‍, ജയ്‌സണ്‍ പുത്തന്‍ കണ്ടം, ജിജി തമ്പി , ഉഷാരാജു തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments