കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് കോളേജ് ഓഫ് നേഴ്‌സിങ് ആര്‍ട്‌സ് ഡേ, ജെ.സി ഡാനിയല്‍ ബെസ്റ്റ് പ്രോജക്ട് ഡിസൈനര്‍ അവാര്‍ഡ് ജേതാവ് അനു പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കോട്ടയം വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഇമ്മാക്യൂലേറ്റ് അധ്യക്ഷത വഹിച്ചു. ലിറ്റില്‍ ലൂര്‍ദ് ഹോസ്പിറ്റല്‍ ചാപ്ലിന്‍ ഫാദര്‍ തോമസ് കരിമ്പുംകാലായില്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സിസ്റ്റര്‍ ജോസീന എന്നിവര്‍ ആശംസകളറിയിച്ചു. നഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥികളുടെ വിവിധ മത്സരപരിപാടികളും നടന്നു. മുപ്പതോളം മത്സരങ്ങളാണ് രണ്ടു ദിവസത്തെ ആര്‍ട്‌സ് ഫെസ്റ്റിവലില്‍ നടക്കുന്നത്.
0 Comments