വടക്കനാട്ട് കൊട്ടാരത്തില്‍ ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലെ മീന പൊങ്കാല മഹോത്സവവും വടക്ക് പുറത്ത് മഹാ ഗുരുതിയും ഞായറാഴ്ച നടന്നു. ക്ഷേത്രം തന്ത്രി ഓണംതുരുത്ത് അരവിന്ദവേലില്‍ ബ്രഹ്‌മശ്രീ സുരേഷ് നമ്പൂതിരിപ്പാട് ഭണ്ഡാര അടുപ്പില്‍ പൊങ്കാലയ്ക്ക് അഗ്‌നിപകര്‍ന്നു. പൊങ്കാല തളിക്കല്‍, ജലധാര, നടഅടയ്ക്കല്‍, നടതുറപ്പ് , ദീപാരാധന, അത്താഴപൂജ തുടങ്ങിയ ചടങ്ങുകളും നടന്നു. രാത്രി എട്ടിന് വടക്ക്പുറത്ത് മഹാഗുരുതിയും നടന്നു. ക്ഷേത്രം മേല്‍ശാന്തി ബ്രഹ്‌മശ്രീ വിഷ്ണു ഉണ്ണിയും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
0 Comments