മേവട മേജര്‍ പുറക്കാട്ട് കാവ് ദേവീക്ഷേത്രത്തിലെ മേവട പൂരം ഏപ്രില്‍ ഒന്നിന് ആരംഭിച്ച് പത്തിന് സമാപിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പാലാ മീഡിയ ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഒന്നാം ഉത്സവ ദിനമായ ഏപ്രില്‍ ഒന്നാം തീയതി രാവിലെ പതിവ് ഉത്സവ ചടങ്ങുകള്‍ക്കു ശേഷം വിശേഷാല്‍ പൂജയും വഴിപാടുകളും നടക്കും. രാവിലെ 10. 30 ന് തിരുവരങ്ങ് ഉദ്ഘാടനം. സുപ്രസിദ്ധ സിനിമ സംവിധായകനും തിരക്കഥാകൃത്തും അഭിനേതാവുമായ അഭിലാഷ് പിള്ള നിര്‍വ്വഹിക്കും. ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് അനില്‍കുമാര്‍ പി.ജി തെക്കേ പേങ്ങാട്ട് അധ്യക്ഷത വഹിക്കും.
പുറയ്ക്കാട്ട് കാവ് സേവാ ചാരിറ്റബിള്‍ സൊസൈറ്റി നല്‍കുന്ന സഹായ നിധി ഒരു ലക്ഷം രുപാ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയാവുന്ന ആതിര കൃഷ്ണക്ക് പാലാ ഡിവൈഎസ്പി കെ. സദന്‍ കൈമാറും. തിരുവുത്സവ ദിവസങ്ങളില്‍ എല്ലാദിവസവും ഉച്ചയ്ക്ക് പ്രസാദ ഊട്ടും വൈകുന്നേരം കഞ്ഞി വഴിപാടും ഉണ്ടായിരിക്കും. എട്ടാം തിരുവുത്സവദിനത്തില്‍ വൈകിട്ട് 7.00 മണിക്ക് മേവട കവലയിലേക്ക് ദേവിയുടെ ദേശവഴി എഴുന്നള്ളത്ത് നടക്കും. കലാപീഠം ആനിക്കാട് കൃഷ്ണകുമാറും സംഘത്തിന്റെയും സ്‌പെഷ്യല്‍ ചെണ്ടമേളം. അമ്പല പൂക്കാവടി, ശിങ്കാരിമേളം, പൂക്കാവടം എന്നിവയുടെ അകമ്പടിയോടുകൂടി ഈരാറ്റുപേട്ട അയ്യപ്പന്‍ ദേവിയുടെ തിടമ്പേറ്റും. പത്താം ഉത്സവ ദിനമായ ഏപ്രില്‍ പത്താം തീയതി ദേവിയുടെ ആട്ട വിശേഷ ദിനത്തില്‍ ഉച്ചയ്ക്ക് 12ന് മഹാപ്രസാദ ഊട്ട് . മൂന്നിന് ദര്‍ശന പ്രാധാന്യമുള്ള പൂരം ഇടി എന്നിവ നടക്കും. പാലാ മീഡിയ ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് അനില്‍കുമാര്‍ പി.ജി, ജനറല്‍ കണ്‍വീനര്‍ മനോജ് . എസ്. നായര്‍ , പി .എസ് ശശികുമാരന്‍ നായര്‍ എന്‍. എന്‍ വേണുനാഥന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments