കരൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡുതല ശുചിത്വ പ്രഖ്യാപനം വലവൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ വെച്ച് നടന്നു. മുന്‍ കരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വാര്‍ഡ് മെമ്പറുമായ ബെന്നി വര്‍ഗീസ് മുണ്ടത്താനം ഉദ്ഘാടനം ചെയ്തു. വാര്‍ഡിന്റെ ശുചീകരണ പ്രവര്‍ത്തകരായ ഹരിത സേനാംഗങ്ങള്‍ ഉഷ, ശാന്ത എന്നിവരെയും ആശാവര്‍ക്കര്‍ ബിന്‍സി പ്രദീപിനെയും ചടങ്ങില്‍ ആദരിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നൂറുശതമാനം നികുതിയടച്ച വാര്‍ഡുകള്‍ക്കുള്ള പാരിതോഷിക തുക ഉപയോഗിച്ച് വയോജനങ്ങള്‍ക്ക് നല്‍കുന്ന കട്ടിലുകളുടെ വിതരണവും ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പണിയായുധങ്ങളുടെ വിതരണവും ഇതോടൊപ്പം വാര്‍ഡ് മെമ്പര്‍ നിര്‍വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രാജേഷ് എന്‍ വൈ , വലവൂര്‍ യു പി സ്‌കൂള്‍ അധ്യാപിക ഷീബ സെബാസ്റ്റ്യന്‍, ആശാവര്‍ക്കര്‍ ബിന്‍സി പ്രദീപ്, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ സുനു മോള്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments