അകലക്കുന്നം പഞ്ചായത്തിലെ മറ്റക്കര മണല്‍ ജംഗ്ഷന്‍ മുതല്‍ ആലും മൂട് ഭാഗം വരെ ചെടികള്‍ വച്ച് മനോഹരമാക്കും. മറ്റക്കര ജ്ഞാനപ്രകാശിനി വായനശാലയുടെ നേതൃത്വത്തില്‍ ഇതിനായി കര്‍മ്മ സമിതി രൂപീകരിച്ചു. സമിതിയുടെ നേതൃത്വത്തില്‍ മണല്‍ ജംഗ്ഷനില്‍ നടന്ന ശുചീകരണ യജ്ഞവും ചെടി നടീലും ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി എന്‍ ഡി ശിവന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
വായനശാല പ്രസിഡന്റ് അഡ്വ.ജോണ്‍സണ്‍ വട്ടംതൊട്ടിയില്‍, പുരോഗമന പ്രസ്ഥാനങ്ങളുടെ നേതാക്കളായ കെ എസ് ബിനോയ് കുമാര്‍, കെ എസ് ശശികുമാര്‍, റ്റി എസ് ജയന്‍, പി കെ അജി തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ രാഷ്ടീയ പാര്‍ട്ടികളിലെ അംഗങ്ങളും, ടാക്സി തൊഴിലാളികളും, വ്യാപാരിവ്യവസായികളും, നാട്ടുകാരും ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി. സമിയിതുടെ നേതൃത്വത്തില്‍ മണല്‍ ആലുമൂട് ജംഗഷനുകളില്‍ ചെടിച്ചട്ടികളും വഴിയോരങ്ങളില്‍ പൂച്ചെടികളും വച്ചുപിടിപ്പിക്കും.
0 Comments