Breaking...

9/recent/ticker-posts

Header Ads Widget

മണര്‍കാട് ഗ്രാമപഞ്ചായത്ത് ശുചിത്വ പഞ്ചായത്ത്



മണര്‍കാട് ഗ്രാമപഞ്ചായത്ത് ശുചിത്വ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിന്റെ ഭാഗമായി പെരുമാനൂര്‍ കുളത്തുനിന്നും മണര്‍കാട് ടൗണിലേയ്ക്ക് ശുചിത്വ റാലി നടത്തി. തുടര്‍ന്ന് മണര്‍കാട് പഞ്ചായത്ത് ഹാളില്‍ നടന്ന  സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജു കെ സി മണര്‍കാടിനെ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. 

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി ജോണ്‍ അധ്യക്ഷയായിരുന്നു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ രജിത അനീഷ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ തോമസ് ഫിലിപ്പ്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ രാജീവ് രവീന്ദ്രന്‍, മെമ്പര്‍മാരായ രാധാ സുരേഷ്, ജിജി മണര്‍കാട്, സക്കറിയ കുര്യന്‍,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബോനോയി കുമാര്‍, ശുചിത്വമിഷന്‍ പാമ്പാടി ബ്ലോക്ക്  റിസോഴ്സ് പേഴ്സണ്‍ ഹരികുമാര്‍ മറ്റക്കര തുടങ്ങിയവര്‍ സംസാരിച്ചു. മികച്ച വാര്‍ഡായി പന്ത്രണ്ടാം വാര്‍ഡിനെ തെരഞ്ഞെടുത്തു. മികച്ച ഹരിത അയല്‍ക്കൂട്ടമായി കുത്തിയകുന്ന് ഐശ്വര്യ അയര്‍ക്കൂട്ടം , മികച്ച വിദ്യാഭ്യാസ സ്ഥാപനമായി ഇന്‍ഫന്റ് ജീസസ് ബഥനി കോണ്‍വെന്റ് സ്‌ക്കുള്‍, മികച്ച പൊതു ഇടമായി നാലുമണിക്കാറ്റ് എന്നിവ തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്തിലെ എല്ലാ വാര്‍ഡികളിലേയും തെരഞ്ഞെടുക്കപ്പെട്ട സ്വാകര്യ സ്ഥാപനങ്ങള്‍, റസിഡന്റ് അസോസിയേഷന്‍, മികച്ച മൂന്ന് വീടുകള്‍, മികച്ച ഹരിത അയല്‍ക്കുട്ടങ്ങള്‍ എന്നിവയ്ക്കും അവാര്‍ഡ് നല്കി ആദരിച്ചു. അംഗന്‍വാടികള്‍ക്ക് അടുക്കള ഉപകരണങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.

Post a Comment

0 Comments