Breaking...

9/recent/ticker-posts

Header Ads Widget

മാര്‍ സ്ലീവാ മെഡിസിറ്റി നാച്ചുറോപ്പതി വിഭാഗത്തില്‍ സൗജന്യകണ്‍സള്‍ട്ടേഷന്‍



മാര്‍ സ്ലീവാ മെഡിസിറ്റി നാച്ചുറോപ്പതി വിഭാഗത്തില്‍ ഏപ്രില്‍ 1  മുതല്‍ കണ്‍സള്‍ട്ടേഷന്‍  സൗജന്യമാക്കുന്നു.   നാച്ചുറോപ്പതി ചികിത്സയുടെ പ്രാധാന്യം ജനങ്ങളിലേക്ക് കൂടുതല്‍ എത്തിക്കുന്നതിന്റെ ഭാഗമായി മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ആയുഷ് വിഭാഗത്തിനു കീഴിലുള്ള നാച്ചുറോപ്പതി വിഭാഗത്തില്‍ കണ്‍സള്‍ട്ടേഷന്‍ തുക സൗജന്യമാക്കുന്നതെന്ന്  ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍.ഡോ.ജോസഫ് കണിയോടിക്കല്‍, ആയുഷ് വിഭാഗം ഡയറക്ടര്‍ റവ.ഫാ.മാത്യു ചേന്നാട്ട് എന്നിവര്‍ അറിയിച്ചു. നാഡിയുടെ ചലനങ്ങള്‍ മനസിലാക്കി രോഗങ്ങള്‍ കണ്ടുപിടിക്കുകയും പച്ചമരുന്നുകളും, ഭക്ഷണക്രമീകരണങ്ങളും ഉള്‍പ്പെടെ യുള്ള ചികിത്സാവിധികളുമായാണ് പ്രകൃതിദത്ത ചികിത്സയ്ക്ക് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ലഭ്യമാക്കുന്നത് 

വാതരോഗങ്ങള്‍, ഡിസ്‌ക് സംബന്ധമായ രോഗങ്ങള്‍, അലര്‍ജി, ശ്വാസസംബന്ധമായ രോഗങ്ങള്‍, തൊലിപ്പുറത്തെ രോഗങ്ങള്‍ എന്നിവയ്ക്കുള്‍പ്പെടെ ചികിത്സ തേടി നിരവധിയാളുകള്‍ ആയുഷ് വിഭാഗത്തില്‍ ചികിത്സ തേടി എത്തുന്നുണ്ട്. പ്രകൃതി ചികിത്സയും ആധുനിക വൈദ്യശാസ്ത്രവും ചേര്‍ന്നുള്ള സമഗ്ര ചികിത്സയിലൂടെ പ്രതിരോധം, ചികിത്സ, പുനരധിവാസം എന്നിവയും നാച്ചുറോപ്പതി വിഭാഗം ഉറപ്പാക്കുന്നു. പ്രമുഖ നാച്ചുറോപ്പതി വിദഗ്ധനായ ഡോ.വിഷ്ണു മോഹന്റെ നേതൃത്വത്തിലാണ് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നാച്ചുറോപ്പതി വിഭാഗം പ്രവര്‍ത്തിക്കുന്നത്. .ഡോ.അഞ്ജു പോള്‍, ഡോ.മേഘ  എന്നിവരുടെ സേവനവും നാച്ചുറോപ്പതി വിഭാഗത്തില്‍ ലഭ്യമാണ്.

Post a Comment

0 Comments