മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, വ്യാപാരി വ്യവസായി ഏകോപന സമിതി, സ്‌നേഹധാര ഓട്ടോ ബ്രദേഴ്‌സ് സൊസൈറ്റിയുടെ സഹകരണത്തോടെ മരങ്ങാട്ടുപിള്ളി ടൗണ്‍ സൗന്ദര്യവത്കരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം സഹകരണ ബാങ്ക് പ്രസിഡന്റ് എം എം തോമസ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് മെമ്പര്‍ ജോണ്‍സണ്‍ ജോസഫ് പുളിക്കീല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ രാജു, സ്ഥിരംസമിതി അംഗങ്ങളായ സിറിയക് മാത്യു, ജാന്‍സി ടോജോ, മെമ്പര്‍മാരായ സന്തോഷ്‌കുമാര്‍ എം എന്‍, നിര്‍മ്മല ദിവാകരന്‍, ലിസി ജോര്‍ജ്ജ്, സലിമോള്‍ ബെന്നി, ബെനറ്റ് പി മാത്യു, ജോസഫ് ജോസഫ്, ലിസി ജോയി, സാബു അഗസ്റ്റിന്‍, സെക്രട്ടറി ശ്രീകുമാര്‍ എസ് കൈമള്‍, ബോര്‍ഡ് മെമ്പര്‍മാരായ അജികുമാര്‍ മറ്റത്തില്‍, ജിജോ കെ ജോസ്, ജോണി എബ്രഹാം, ജോസഫ്, അഗസ്റ്റ്യന്‍, ബിനീഷ് ഭാസ്‌കരന്‍, വ്യാപാരി വ്യവസായി പ്രസിഡന്റ് മാര്‍ട്ടിന്‍ അഗസ്റ്റിന്‍, സെക്രട്ടറി റ്റി പി ജോസ്, സ്‌നേഹധാര ഓട്ടോ ബ്രദേഴ്‌സ് സൊസൈറ്റി പ്രസിഡന്റ് ജോയി പുറത്തേട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു. പൂച്ചെടികളുടെ പരിപാലനം വ്യാപാരി വ്യവസായിയും സ്‌നേഹധാര സൊസൈറ്റിയും ചേര്‍ന്ന് നടത്തും.
0 Comments