കാര്‍ഷികമേഖലയിലെ പ്രതിസന്ധികള്‍ അതിജീവിച്ച് നെല്‍കൃഷിയുമായി മുന്നോട്ടു പോവുകയാണ് യുവകര്‍ഷകനായ കുമ്മണ്ണൂര്‍ വാലേപ്പീടികയില്‍ മാത്തുക്കുട്ടി. ചേര്‍പ്പുങ്കല്‍ കുമ്മണ്ണൂര്‍ കടപ്ലാമറ്റം പാടശേഖരങ്ങളിലായി അന്‍പതോളം ഏക്കര്‍ സ്ഥലത്ത് മാത്തുക്കുട്ടി നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നടന്നു. പ്രതികൂല സാഹചര്യങ്ങളിലും മികച്ച വിളവ് ലഭിച്ചതിലുള്ള ആശ്വാസത്തിലാണ് ഈ കര്‍ഷകന്‍.
0 Comments