മറ്റക്കരയില്‍ പന്നഗം തോടിനു കുറുകെയുള്ള പടിഞ്ഞാറെ പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടികളുണ്ടാവാത്തതില്‍ പ്രതിഷേധമുയരുന്നു. സിമന്റ് അടര്‍ന്ന് കമ്പി പുറത്തേക്കു തള്ളി നില്‍ക്കുന്ന പാലത്തിന്റെ ബലക്ഷയം പരഹരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപമുയരുന്നത്. പാലം പുതുക്കി പണിയണമെന്നാണ് നാട്ടുകാരുടെ ദീര്‍ഘകാല ആവശ്യം. പാലത്തിനടിയില്‍ മാലിന്യങ്ങള്‍ തങ്ങി നില്‍ക്കുന്നത് സ്വഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തുകയാണ്. മറ്റക്കരയുടെ ജലസ്രോതസ്സായ പന്നഗം തോട്ടില്‍ അശാസ്ത്രീയമായി നിര്‍മിച്ച തടയണകള്‍ സൃഷ്ടിക്കുന്ന ദുരിതവും ചെറുതല്ല. സ്വാഭാവിക നീരൊഴുക്ക് പലയിടത്തും തടസ്സപ്പെട്ടതോടെ മഴക്കാലത്ത് മിന്നല്‍ പ്രളയങ്ങള്‍ പ്രദേശത്ത് വ്യാപകമായി ഉണ്ടാകുന്നു.
വെള്ളം കയറി ഗതാഗത തടസ്സവും കൃഷിനാശവും പതിവായി ഉണ്ടാകുന്നു. പള്ളിക്കത്തൊട്, കൂരോപ്പട, അകലക്കുന്നം , അയര്‍ക്കുന്നം പഞ്ചായത്തു ൃകളിലൂടെ കടന്നു പോകുന്ന പന്നഗം തോട്ടില്‍ വെള്ള പ്പൊക്കമുണ്ടാവുന്നത് പ്രദേശവാസികള്‍ക്ക് വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. മാലിന്യങ്ങളും മണ്ണും ചെളിയും അടിഞ്ഞുകൂടുന്നതും പ്രളയത്തിന് കാരണമാകുന്നു . കാലവര്‍ഷം എത്തുന്നത് പന്നഗം തോടിനു സമീപം താമസിക്കുന്ന വര്‍ക്ക് ഭയാശങ്കകള്‍ ഉളവാക്കുകയാണ്. പന്നഗം തോട്ടില്‍ സ്വഭാവിക നീരാഴുക്ക് നിലനിറുത്തിനും അപ്രതീക്ഷിതമായ വെളപ്പൊക്കങ്ങള്‍ സൃഷ്ടിക്കുന്ന ദുരിതത്തില്‍ നിന്നും മോചനം നേടാനും പടിഞ്ഞാറെപ്പാലം പുതുക്കിപ്പണിയാനും വൈകരുതെന്നും തോട്ടില്‍ വെള്ളം കുറഞ്ഞു നില്‍ക്കുന്ന വേനല്‍ക്കാലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യമാണ് മറ്റക്കര നിവാസികള്‍ക്കുള്ളത്..
0 Comments