മോനിപ്പള്ളി ഹോളിക്രോസ് ഹൈസ്‌കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു. ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഞ്ചു പി ബെന്നി ഉദ്ഘാടനം ചെയ്തു. ക്ലാസ് മുറിയില്‍ നിന്നും സ്‌കൂള്‍ അന്തരീക്ഷത്തില്‍ നിന്നും കുട്ടികള്‍ നേടിയ വ്യത്യസ്ത വിഷയങ്ങളിലെ പഠനമികവുകള്‍ അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായി. വാര്‍ഡ് മെമ്പര്‍ ശ്രീനി തങ്കപ്പന്‍ , ഹെഡ്മിസ്ട്രസ് ജൂസി തോമസ്, പിടിഎ പ്രസിഡണ്ട് അഡ്വക്കേറ്റ് ജസ്റ്റിന്‍ ജോര്‍ജ്, എസ് ആര്‍.ജി കണ്‍വീനര്‍ Dr ദീപ G R തുടങ്ങിയവര്‍ സംസാരിച്ചു.
കവിത ആവിഷ്‌കാരം, നാടന്‍പാട്ട്, ഇംഗ്ലീഷ് മലയാളം ഹിന്ദി കവിതകള്‍ ,സയന്‍സ് പരീക്ഷണങ്ങള്‍, നിശ്ചല മാതൃക , കോയിന്‍ കളക്ഷന്‍, വര്‍ക്കിംഗ് മോഡല്‍, നാടന്‍പാട്ട് , ഗണിത മോഡലുകള്‍ പസിലുകള്‍ തുടങ്ങിയവ കുട്ടികള്‍ അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായി .കുട്ടികള്‍ ഉണ്ടാക്കിയ വിവിധ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.
0 Comments