പാലായില്‍ റോഡരികില്‍ അവശനിലയില്‍ കണ്ടെത്തിയ വൃദ്ധനെ നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്ററിന്റെ നേതൃത്വത്തില്‍ മരിയസദനത്തിലേക്ക് മാറ്റി. പാലാ രാമപുരം റോഡില്‍ മാര്‍ക്കറ്റിനു സമീപം മരച്ചുവട്ടിലാണ് വൃദ്ധനെ അവശനിലയില്‍ കണ്ടെത്തിയത് .
തമിഴ് നാട് സ്വദേശിയായ വയോധികന്‍ കുറച്ചു കാലമായി പാലായില്‍ ഭിക്ഷാടനം നടത്തി അലഞ്ഞുനടക്കുകയായിരുന്നു രണ്ടു ദിവസമായി ക്ഷീണിതനായി കണ്ടെത്തിയ വൃദ്ധനെ ചെയര്‍മാന്‍ തോമസ് പീറ്ററും ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ അനീഷ് സി ജി യും ചേര്‍ന്നാണ് മരിയ സദനത്തിലെത്തിച്ചത്.
0 Comments