കോട്ടയം എറണാകുളം റോഡില്‍ മുട്ടുചിറ പട്ടാളമുക്കിന് സമീപം കണ്ടെയ്‌നറില്‍ ലോറി കാറും ബൈക്കും ആയി കൂട്ടിയിടിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവറുടെ അശ്രദ്ധയും ഡ്രൈവിംഗ് നിയമങ്ങള്‍ തെറ്റിച്ചുള്ള വാഹനമോടിക്കലുമാണ് കാരണം എന്ന് ആക്ഷേപം. മെറ്റല്‍ പായ്ക്കിങ് പാലറ്റുകളുമായി എംസി റോഡിലെ അപകട വളവുകള്‍ നിറഞ്ഞ പട്ടാളമുക്ക് ഭാഗത്തുകൂടെ കടന്നു പോകുന്നതിനിടയിലാണ് കൊടും വളവില്‍ ട്രെയിലര്‍ വാഹനത്തെ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് കാര്‍ ഡ്രൈവര്‍ മറികടക്കാന്‍ ശ്രമിച്ചതെന്ന് അപകടത്തിനിടയാക്കിയ വാഹനത്തിന്റെ ഡ്രൈവര്‍ വിശദീകരിച്ചു.
കണ്ടെയ്‌നര്‍ ലോറിയുടെ മുന്‍ഭാഗത്ത് വാഹനം ഇടിച്ചതോടെ ലോഡ് കെട്ട് പൊട്ടി ക്യാബിനു മുകളിലേക്കും റോഡിലേക്കും വീഴുകയായിരുന്നു. അപകടത്തിനിടയാക്കിയ കാര്‍ യാത്രികന്‍ പരിക്കുകളുടെ രക്ഷപ്പെട്ടു. റോഡിലെ ഗതാഗത തടസ്സം പൂര്‍ണ്ണ തോതില്‍ പരിഹരിക്കുവാന്‍ ഞായറാഴ്ചയും കഴിഞ്ഞിട്ടില്ല. കാര്‍ ഡ്രൈവറാണ് അപകടത്തിന് കാരണമെന്ന് ബൈക്ക് യാത്രികനും പരാതിപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ ആയിരുന്നു അപകടം.
0 Comments