Breaking...

9/recent/ticker-posts

Header Ads Widget

മീനഭരണി മഹോത്സവത്തിന് തുടക്കമായി



കുമ്മണ്ണൂര്‍ നടയ്ക്കാംകുന്ന് ശ്രീഭഗവതിക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് തുടക്കമായി. രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളത്ത്, 9.30ന് പഞ്ചവാദ്യം, 11.30ന് ആനന്ദനടനം എന്നിവ നടന്നു. തിങ്കളാഴ്ച രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളത്ത്, 11.30 മുതല്‍ റെജി മാധവന്റെ സംഗീതസദസ്, തുടര്‍ന്ന് നവകം, പഞ്ചഗവ്യം അഭിഷേകം, 12.30ന് ഉച്ചപൂജ, പ്രസാദമൂട്ട്, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, വേല, സേവ, രാത്രി 10ന് വീരനാട്യം. 


രേവതി, അശ്വതി ദിവസങ്ങളില്‍ ഗുരുവായൂര്‍ ദേവദാസ് ഭഗവതിയുടെ തിടമ്പേറ്റും. ഏപ്രില്‍ 1ന് രാവിലെ 8ന് തിരുവാതിരകളി, 9.30ന് കുംഭകുട, അമ്മന്‍കുട ഘോഷയാത്രയും അഭിഷേകവും നടക്കും. വൈകിട്ട് 6.45ന് തിരുവാതിരകളി, 7ന് ഭരതനാട്യം രംഗപ്രവേശം, 8.30ന് നൃത്തം, 11 മുതല്‍ ഗരുഡന്‍തൂക്കം എന്നിവയും നടക്കും.

Post a Comment

0 Comments