Breaking...

9/recent/ticker-posts

Header Ads Widget

നെല്ല് സംഭരണത്തില്‍ കൃത്യതയുള്ള സംവിധാനം നടപ്പിലാക്കുവാന്‍ ശക്തമായ നടപടി . വി ഡി സതീശന്‍



കേരളത്തിലെ നെല്‍കൃഷി സംരക്ഷണം മുന്‍നിര്‍ത്തി നെല്ല് സംഭരണത്തില്‍ കൃത്യതയുള്ള ഒരു സംവിധാനം വരും വര്‍ഷം മുതല്‍ നടപ്പിലാക്കുവാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. നിലവില്‍ വളരെ കുറച്ചു കര്‍ഷകര്‍ മാത്രമാണ് നെല്‍കൃഷി രംഗത്തുള്ളതെന്നും അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയം നോക്കാതെയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും നെല്‍ക്കര്‍ഷകരുടെ ആവശ്യത്തിന് രാഷ്ട്രീയം മറന്ന് കൂടെ നില്‍ക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.  

അപ്പര്‍ കുട്ടനാട് വികസന സമിതി കെഎസ് സ്‌കൂളില്‍ സംഘടിപ്പിച്ച നെല്‍ കര്‍ഷക രക്ഷാ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. അപ്പര്‍ കുട്ടനാട് വികസന സമിതി രക്ഷാധികാരി റവറന്റ് ഡോക്ടര്‍ ജെയിംസ് മുല്ലശ്ശേരി അധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. കുട്ടനാടിന്റെ നെല്‍കൃഷി സംസ്‌കാരം സംബന്ധിച്ച് തനത് കുട്ടനാട് പുസ്തക രചയിതാവ് റവറന്റ് ഡോക്ടര്‍ സാംജി വടക്കേടം വിഷയ അവതരണം നടത്തി. നെല്‍ കര്‍ഷകനായ ലൂക്കോസ് തോമസ് തോട്ടുങ്കല്‍ നെല്‍കൃഷി പ്രതിസന്ധി സംബന്ധിച്ചു വിഷയാവതരണം നടത്തി. അപ്പര്‍ കുട്ടനാട് വികസന സമിതി പ്രസിഡണ്ട് അജി കെ ജോസ്, സെക്രട്ടറി കുഞ്ഞു കളപ്പുര തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments