Breaking...

9/recent/ticker-posts

Header Ads Widget

സഹപാഠിക്ക് ഒരു സ്‌നേഹഭവനം വീടിന്റെ താക്കോല്‍ ദാനം



ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റ് സഹപാഠിക്ക് ഒരു സ്‌നേഹഭവനം പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം ഫ്രാന്‍സിസ് ജോര്‍ജ് MP നിര്‍വ്വഹിച്ചു.  സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ 2 സഹോദരങ്ങള്‍ക്കു വേണ്ടിയാണ്  മുത്തോലിയില്‍ സ്‌നേഹഭവനം നിര്‍മ്മിച്ചു നല്‍കിയത്. സ്‌നേഹഭവനത്തിന്റെ താക്കോല്‍ കൈമാറ്റ ചടങ്ങില്‍ സ്റ്റേറ്റ് എന്‍.എസ്.എസ്. ഓഫീസര്‍ ഡോ. അന്‍സര്‍ ആര്‍.എന്‍. അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കോര്‍പറേറ്റ് സെക്രട്ടറി റവ. ഫാ. ജോര്‍ജ് പുല്ലുകാലായില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.  

സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു തെക്കേല്‍ , കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോന്‍ മുണ്ടയ്ക്കല്‍, എന്‍.എസ്.എസ്. റീജിയണല്‍ പ്രോഗ്രാം കണ്‍വീനര്‍ രാഹുല്‍ ആര്‍ , കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബോബി മാത്യു, എന്‍.എസ്.എസ്. പാലാ ക്ലസ്റ്റര്‍ കണ്‍വീനര്‍ തങ്കച്ചന്‍ യു.പി.,പ്രിന്‍സിപ്പല്‍  ഫാ.  സോമി മാത്യു, ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ്, പി.റ്റി.എ. പ്രസിഡന്റ് സജു സെബാസ്റ്റ്യന്‍, പ്രോഗ്രാം ഓഫീസര്‍ ഡോ. പി.ജെ. സിന്ധുറാണി, വോളണ്ടിയര്‍ ലീഡര്‍ അന്‍വിന്‍ സി.എം. എന്നിവര്‍ പ്രസംഗിച്ചു.  എന്‍.എസ്.എസ്. വോളണ്ടിയേഴ്‌സ് നടത്തിയ ഡിഷ് വാഷ് വിപണനം, ബിരിയാണി ചലഞ്ച്, സ്‌ക്രാപ്പ് ചലഞ്ച്, നെല്‍കൃഷി എന്നിവയിലൂടെ  സമാഹരിച്ച തുകയും, കോട്ടയം ജില്ല  എന്‍.എസ്.എസ് സെല്‍ നല്‍കിയ തുകയും, അദ്ധ്യാപകരുടെയും , ഒത്തിരി സുമസ്സുകളുടെയും സംഭാവനകളും കൂട്ടിച്ചേര്‍ത്താണ് എന്‍.എസ്.എസ്. യൂണിറ്റ് സഹപാഠികള്‍ക്കായി സ്‌നേഹഭവനം നിര്‍മ്മിച്ചത്. അധ്യാപകരായ ആന്റോ ജോര്‍ജ്, സെന്‍ അബ്രാഹം,നൈസ് ജോര്‍ജ്, ആനി റോഷന്‍, ജിജി ചെറിയാന്‍, അനിത ബാബു ബിനി മാത്യു , സി. ജിന്‍സി ,സോഫി  സെബാസ്റ്റ്യന്‍, സീമ മാത്യു, സഹപാഠിക്കൊരു സ്‌നേഹഭവനം കമ്മിറ്റി മെമ്പര്‍ ജില്‍സ് കോട്ടൂര്‍,വോളണ്ടിയര്‍ ലീഡേഴ്‌സായ നിര്‍മല്‍ മാനുവല്‍, അല്‍ഫോന്‍സ് ജോജോ, ജിന്‍സ് തോമസ്, കെല്‍വിന്‍ ബിനു, സാന്ദ്രാ മരിയ മാത്യു, ശ്രീലക്ഷ്മി ആര്‍ അനുഷ എസ്.എന്നിവര്‍നേതൃത്വം നല്‍കി.

Post a Comment

0 Comments