Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചില്‍ താലൂക്ക് NSS പ്രതിനിധി സഭ തെരഞ്ഞെടുപ്പ്



മീനച്ചില്‍ താലൂക്ക് NSS യൂണിയനില്‍ നിന്നും പ്രതിനിധി സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷ സ്ഥാനാര്‍ത്ഥികളെ പിന്നിലാക്കി മുന്‍ ഭരണ സമിതിയുടെ പിന്തുണയുള്ള അംഗങ്ങള്‍  വിജയം നേടി. 4 സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.  വ്യക്തി പ്രതിനിധി വിഭാഗത്തില്‍ യൂണിയന്‍ കമ്മറ്റിയുടെ ചെയര്‍മാന്‍ മനോജ് B നായരും, മുന്‍ ചെയര്‍മാന്‍ ഷാജികുമാറും തമ്മില്‍ മത്സരിച്ച പ്പോള്‍ 56 വോട്ടുകളോടെ ഷാജികുമാര്‍ വിജയിച്ചു. മനോജ് B നായര്‍ക്ക്  47 വോട്ടുകള്‍ ലഭിച്ചു.

 സ്ഥാപന വിഭാഗത്തില്‍  മുന്‍ഭരണ സമിതിയുടെ പക്ഷത്തുള്ള 3 പ്രതിനിധികളാണ്  തെരഞ്ഞെടുക്കപ്പെട്ടത്. S സുഭാഷ് ബാബുവിന് 63 വോട്ടുകള്‍ ലഭിച്ചപ്പോള്‍ MN വിജയന്‍ നായര്‍ 56 വോട്ടുകളും  ശശിധരന്‍ കര്‍ത്താ 54 വോട്ടുകളും നേടിയാണ് വിജയിച്ചത്. ഔദ്യോഗിക പക്ഷത്തെ PN പരമേശ്വരന്‍ നായര്‍ക്ക് 47 വോട്ടുകളും KN ജയചന്ദ്രന് 44 വോട്ടുകളും CB ബിജുവിന് 43 വോട്ടുകളും ലഭിച്ചു. യൂണിയന്‍ പ്രസിഡന്റായിരുന്ന CP ചന്ദ്രന്‍ നായര്‍ക്കുപകരം ചെയര്‍മാനായി ഷാജികുമാറിനെ നിയമിക്കുകയും പിന്നീട് ഷാജികുമാറിനെ മാറ്റി മനോജ് B നായരെ ചെയര്‍മാനായി നിയമിക്കുകയായിരുന്നു. NSS ഹെഡ് ഓഫീസില്‍ നിന്നുമുള്ള നിര്‍ദ്ദേശമനുസരിച്ച് അധ്യക്ഷന്മാര്‍ മാറി മാറി വരുന്നതിനിടയില്‍ നടന്ന പ്രതിനിധി സഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ഭരണസമിതിയുടെ പക്ഷത്തുള്ളവര്‍ വിജയം നേടുകയായിരുന്നു . താലൂക്ക് NSS യൂണിയന്‍ ഭരണസമിതികള്‍ അല്പായുസ്സാകുന്നതിനെക്കുറിച്ച് അംഗങ്ങള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരുന്നതിനിടയില്‍ പ്രതിനിധി സഭാ തെരഞ്ഞെടുപ്പും ചര്‍ച്ചാവിഷയമാകുകയാണ്.

Post a Comment

0 Comments