Breaking...

9/recent/ticker-posts

Header Ads Widget

മഹാ ശനീശ്വര യാഗവും ലക്ഷാര്‍ച്ചനയും മഹാപ്രസാദ ഊട്ടും 30ന്



കുറുപ്പന്തറ ഓമല്ലൂര്‍ ശനീശ്വര ക്ഷേത്രത്തില്‍ മഹാ ശനീശ്വര യാഗവും ലക്ഷാര്‍ച്ചനയും മഹാപ്രസാദ ഊട്ടും 30ന് ഞായറാഴ്ച നടക്കും. ശനിഗ്രഹം രാശിമാറുന്ന മാര്‍ച്ച് 29, 30 തീയതികളിലാണ് ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ദാമോദരന്‍ നമ്പൂതിരി മുണ്ടക്കോടി മന യുടെയും ക്ഷേത്രം മേല്‍ശാന്തി രതീഷ് എന്നിവരുടെയും മുഖ്യ കാര്‍മികത്വത്തില്‍ ചടങ്ങുകള്‍ നടക്കുന്നത്. മഹാ കുംഭമേളയിലെ പ്രത്യക്ഷ സാന്നിധ്യമായിരുന്ന ജുന അഖാഡ  മഹാമണ്ഡലേശ്വര്‍ അഷ്ട സിദ്ധി പ്രാപ്ത ആത്മസിദ്ധര്‍ ലക്ഷ്മി അമ്മയുടെ അനുഗ്രഹ സാന്നിധ്യവും ചടങ്ങില്‍ ഉണ്ടാകുമെന്ന് ക്ഷേത്രം കാര്യദര്‍ശി ആര്‍ഷശ്രീ ശിവമയി, സെക്രട്ടറി പി ആര്‍ പ്രസാദ് എന്നിവര്‍ പറഞ്ഞു. 

ശനിഗ്രഹം രാശി മാറുന്ന മാര്‍ച്ച് 29 അമ്മാവാസി ദിനത്തില്‍ തൈലാഭിഷേകം, സുകൃത ഹോമം, അമ്മാവാസി പൂജ എന്നീ ചടങ്ങുകളും നടക്കും. വളരെ കാലമായി ഏഴര ശനി, കണ്ടകശനി, അഷ്ടമശിനി, ശനി മഹാദശ എന്നീ ദുരിതങ്ങള്‍ അനുഭവിച്ചവര്‍ക്ക് ശനിമാറ്റത്തിലൂടെ ആശ്വാസം ഉണ്ടാകും എന്നും ആര്‍ഷശ്രീ ശിവമയി പറഞ്ഞു. 29ന് വൈകിട്ട് നാലിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോക്ടര്‍ എന്‍ ജയരാജ് ഉദ്ഘാടനം ചെയ്യും. മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ആത്മ സിദ്ധര്‍ ലക്ഷ്മി അമ്മ അനുഗ്രഹ പ്രഭാഷണം നടത്തും. ഡോക്ടര്‍ അശോക് രാജ് ഗുരു ആത്മീയ സന്ദേശം നല്‍കും. മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കോമളവല്ലി രവീന്ദ്രന്‍, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചു മുതല്‍ നവഗ്രഹ ഹോമം, മഹാ ശനീശ്വര യാഗം, ലക്ഷാര്‍ച്ചന, പുഷ്പാഭിഷേകം എന്നീ ചടങ്ങുകള്‍ നടക്കും.

Post a Comment

0 Comments