കുറുപ്പന്തറ ഓമല്ലൂര്‍ ശനീശ്വര ക്ഷേത്രത്തില്‍ എത്തിയ മഹാ കുംഭമേളയിലെ പ്രത്യക്ഷ സാന്നിധ്യമായിരുന്ന ജുന അഘാഡയിലെ മഹാമണ്ഡലേശ്വരി അഷ്ട സിദ്ധി പ്രാപ്ത അഘോരി ആത്മ സിദ്ധര്‍ ലക്ഷ്മി അമ്മയ്ക്ക് വരവേല്‍പ്പ് നല്‍കി. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ എതിരേറ്റ് ക്ഷേത്രസന്നിധിയില്‍ എത്തിയ സ്വാമിനിയെ ക്ഷേത്രം മേല്‍ശാന്തി സ്വീകരിച്ചു. ഇതേത്തുടര്‍ന്ന് ശനിഗ്രഹ രാശി മാറ്റവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. 30ന് ഞായറാഴ്ച മഹാ ശനീശ്വര യാഗവും ലക്ഷാര്‍ച്ചനയും മഹാപ്രസാദ ഊട്ടും നടക്കും.
ശനിഗ്രഹം രാശിമാറുന്ന മാര്‍ച്ച് 29, 30 തീയതികളില്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ദാമോദരന്‍ നമ്പൂതിരി മുണ്ടക്കോടി മന, ക്ഷേത്രം മേല്‍ശാന്തി രതീഷ് എന്നിവരുടെ മുഖ്യ കാര്‍മികത്വത്തിലാണ് പ്രധാന ചടങ്ങുകള്‍ നടക്കുന്നത്. ശനിഗ്രഹം രാശി മാറുന്ന മാര്‍ച്ച് 29 അമാവാസി ദിനത്തില്‍ തൈലാഭിഷേകം, സുകൃത ഹോമം, അമാവാസി പൂജ എന്നീ ചടങ്ങുകളും നടക്കും. വളരെ കാലമായി ഏഴരശനി, കണ്ടകശനി, അഷ്ടമശനി, ശനി മഹാദശ എന്നീ ദുരിതങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ശനിമാറ്റത്തിലൂടെ ആശ്വാസം ഉണ്ടാകും എന്നാണ് വിശ്വാസം. 29 ന് വൈകിട്ട് നാലിന് നടന്ന സാംസ്‌കാരിക സമ്മേളനം ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോക്ടര്‍ എന്‍ ജയരാജ് ഉദ്ഘാടനം ചെയ്തു. മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ആത്മ സിദ്ധര്‍ ലക്ഷ്മി അമ്മ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോക്ടര്‍ അശോക് രാജ് ഗുരു ആത്മീയ സന്ദേശം നല്‍കി. മാഞ്ഞൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു കൊണ്ടുകാല പ്രത്യേക സാന്നിധ്യമായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചു മുതല്‍ നവഗ്രഹ ഹോമം മഹാ ശനീശ്വര യാഗം, ലക്ഷാര്‍ച്ചന, പുഷ്പാഭിഷേകം എന്നീ ചടങ്ങുകള്‍ നടക്കും.
0 Comments