തിടനാട് സൈന്റ്‌റ് ജോസഫ് പള്ളിയുടെ ഊട്ടുപാറ കുരിശുപള്ളിയില്‍ നടന്ന ആക്രമണത്തില്‍ പോലിസ് അടിയന്തിര നിയമനടപടി സ്വീകരിക്കണമെന്ന് ബിജെപി നേതാവ് അഡ്വ ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു. ആരാധനാലയങ്ങള്‍ക്ക് നേരെ തുടരെ തുടരെ ഉണ്ടാവുന്ന അക്രമങ്ങള്‍ അതീവ ആശങ്ക ഉളവാക്കുന്നതാണെന്നും, സമഗ്രമായ അന്വേഷണം ഉണ്ടാവണം എന്നും കുരിശുപള്ളി സന്ദര്‍ശിക്കവേ അദ്ദേഹം അഭിപ്രായപെട്ടു. ബിജെപി നേതാക്കളായ ജോ ജിയോ ജോസഫ്, തോമസ് വടകര, ടോമി ഈറ്റത്തൊട്ട് ,ശ്രീകാന്ത് എം എസ് ,ജയ്പി പുരയിടം,ബെറ്റി ബെന്നി ,സന്ധ്യ ശിവകുമാര്‍,അഡ്വ യേശുദാസ്, ബിജോ മാത്യു എന്നിവരും ഷോണ്‍ ജോര്‍ജിനൊപ്പം ഉണ്ടായിരുന്നു.
0 Comments