രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ രണ്ടാം തിരുവുത്സത്തോടനുബന്ധിച്ച് രാമപുരം പത്മനാഭമാരാര്‍ സ്മാരക ക്ഷേത്രവാദ്യകലാ പഠനഗവേഷണ കേന്ദ്രം ഏര്‍പ്പെടുത്തിയ ആറാമത് പത്മനാഭമാരാര്‍ സ്മൃതി പുരസ്‌കാരം ക്ഷേത്രവാദ്യകലാകാരന്‍ ഇത്തിത്താനം സന്തോഷ് കുമാറിന് ലഭിച്ചു. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ രണ്ടാം തിരുവുത്സവ ഞ്ഞോടനുബന്ധിച്ച് പുരസ്‌കാര സമര്‍പ്പണം നടന്നു.
ഫെസ്റ്റിവല്‍ കോഡിനേഷന്‍ കമ്മിറ്റി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ.രാജേഷ് പല്ലാട്ട് പുരസ്‌കാരവും പ്രശസ്തി പത്രവും സന്തോഷ് ഇന്നിത്താനത്തിന് സമ്മാനിച്ചു. തിരുവരങ്ങില്‍ നടന്ന അനുമോദന യോഗത്തില്‍ വാദ്യകലാകേന്ദ്രം പ്രസിഡന്റ് പ്രസാദ് മാരാര്‍, സെക്രട്ടറി സുമേഷ് മാരാര്‍, രക്ഷാധികാരി ശ്രീകുമാര്‍ പിഷാരടി, ഗോപാലകൃഷ്ണന്‍ സമൂഹത്തുമഠം തുടങ്ങിയവര്‍സംസാരിച്ചു.
0 Comments