മാലിന്യ മുക്ത നവകേരള പ്രഖ്യാപനത്തിനു മുന്നോടിയായി പാലാ നഗരസഭ സമ്പൂര്‍ണ്ണ ശുചിത്വ നഗരസഭയായി പ്രഖ്യാപിച്ചു. ടൗണ്‍ഹാളില്‍ നടന്ന യോഗത്തില്‍ വച്ച് ചെയര്‍മാന്‍ തോമസ് പീറ്റര്‍ മാലിന്യ മുക്ത നഗരസഭാ പ്രഖ്യാപനം നടത്തി. യോഗത്തില്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട് അദ്ധ്യക്ഷത വഹിച്ചു.
നഗരസഭാ ഓഫീസ് അങ്കണത്തില്‍ നിന്നും ആരംഭിച്ച വിളംമ്പര റാലിയില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ,ചെയര്‍മാന്‍ തോമസ് പീറ്റര്‍ ,സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ സാവിയോ കാവുകാട്ട്, ലിസിക്കുട്ടി മാത്യു, ജോസ് ചീരാംകുഴി , കൗണ്‍സിലരമാരായ ആന്റോ പടിഞ്ഞാറെക്കര, ജോസിന്‍ ബിനോ ,ബൈജു കൊല്ലംപറമ്പില്‍ , സിജി പ്രസാദ്,നീനാ ചെറുവള്ളി , മായാ പ്രദീപ്,ലീനാ സണ്ണി,ഷാജു തുരുത്തന്‍, ആനി ബിജോയി, ക്ലീന്‍സിറ്റി മാനേജര്‍ അറ്റ്‌ലി പി ജോണ്‍, ബിനു പാലോസ് , അനിഷ് സിജി , ഹരിത കര്‍മ്മ സേനാംഗങ്ങള്‍. അംഗന്‍വാടി ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, മുനിസ്സിപ്പല്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മികച്ച ശുചിത്വ നിലവാരം പുലര്‍ത്തുന്ന വീടുകള്‍ ,വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ തുടങ്ങിയവര്‍ക്ക് പ്രശംസാപത്രം നല്‍കി ആദരിച്ചു. യോഗത്തില്‍ അല്‍ഫോന്‍സാ കോളജ് പ്രിന്‍പ്പല്‍ റവ. ഡോ. ഷാജി ജോണ്‍, ഡോ: ഗീതാ ദേവി, ശ്രീലിനി എല്‍, രഞ്ചിത്ത് ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments