കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പാലാ നഗരസഭ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. പ്രതിഷേധ ധര്‍ണ്ണയുടെ ഉദ്ഘാടനം പ്രൊഫ.സതീശ് ചൊള്ളാനി നിര്‍വഹിച്ചു. 30 ദിവസമായി നീതിക്കുവേണ്ടി സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന ആശ വര്‍ക്കേഴ്‌സിന്റെ രാപ്പകല്‍ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാരിന് തൊഴിലാളി വര്‍ഗ്ഗത്തേക്കാള്‍ മുതലാളി വര്‍ഗ്ഗത്തോടാണ് പ്രിയമെന്ന് പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനി പറഞ്ഞു.
കോവിഡ്, നിപ്പ പോലെയുള്ള ഗുരുതരമായ അസുഖങ്ങള്‍ നാട്ടില്‍ പടര്‍ന്ന് പിടിച്ചപ്പോള്‍ സ്വന്തം ജീവന്‍ പണയം വച്ച് നിസ്തുലമായ സേവനം നടത്തിയ ആശ വര്‍ക്കേഴ്‌സിന്റെ സമരം ദുരഭിമാനം വെടിഞ്ഞ് സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കണമെന്നും സതീശ് ചൊള്ളാനി ആവശ്യപ്പെട്ടു. ജിതിക ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബിനീഷ് ചൂണ്ടച്ചേരി, ഷാജു തുരുത്തന്‍, ലിസിക്കുട്ടി മാത്യു, ജോസ് ജോര്‍ജ്, പ്രിന്‍സ് വി സി ,ആര്‍ ശങ്കരന്‍ കുട്ടി, ആനി ബിജോയി, മായ രാഹുല്‍, സിജി ടോണി, ശുഭ സുന്ദര്‍രാജ്, സെലിന്‍ തോമസ്, നിഷ പി.ആര്‍, ടോണി തൈപ്പറമ്പില്‍, രമ മനോജ്, പ്രിയൂഷ.എ, അനു.പി.മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments