Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് മേരീസ് എല്‍.പി സ്‌കൂള്‍ നവതി ആഘോഷങ്ങള്‍ക്ക് തുടക്കമായി



പാലാ സെന്റ് മേരീസ് എല്‍.പി സ്‌കൂള്‍  നവതി ആഘോഷങ്ങള്‍ക്ക് തുടക്കമായി.  ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം മാണി സി. കാപ്പന്‍ MLA നിര്‍വ്വഹിച്ചു. ളാലം പഴയ പള്ളി നിത്യ സഹായ മാതാ പാരീഷ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ എഫ്.സി.സി. പാലാ അല്‍ഫോന്‍സാ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യള്‍ സുപ്പീരിയര്‍ സി.ലിസ്ബിന്‍ പുത്തന്‍പുര അധ്യക്ഷത വഹിച്ചു..പാലാ രൂപതാ കോര്‍പ്പറേറ്റ് എജുക്കേഷണല്‍ എജന്‍സി സെക്രട്ടറി ഫാ.ജോര്‍ജ് പുല്ലുകാലായില്‍ മുഖ്യ പ്രഭാഷണം നടത്തി. ളാലം പഴയ പള്ളി വികാരി ഫാ.ജോസഫ് തടത്തില്‍ അനുഗ്രഹ പ്രഭാഷണം നിര്‍വ്വഹിച്ചു.. 
മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍  ബിജി ജോജോ സ്‌കോളര്‍ഷിപ്പ് വിതരണവും, പാലാ എ.ഇ ഒ ഷൈല ബി. പ്രതിഭകളെ ആദരിക്കലും നടത്തി. ഹെഡ്മിസ്ട്രസ് സി.ലിന്‍സി ജെ.ചീരാംകുഴി, പി.റ്റി.എ പ്രസിഡന്റ് ജോഷിബ ജയിംസ്, അധ്യാപകരായ ബിന്‍സി സെബാസ്റ്റ്യന്‍, സി.ലിജി, ലീജാ മാത്യു,മാഗി ആന്‍ഡ്രൂസ്, ലിജോ ആനിത്തോട്ടം,ജോളി മോള്‍ തോമസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Post a Comment

0 Comments