Breaking...

9/recent/ticker-posts

Header Ads Widget

മൊബൈല്‍ സിസ്പന്‍സറിക്കായി വാഹനസൗകര്യം. പത്ത് ലക്ഷം രൂപ യുടെ ഭരണാനുമതി



പാലാ KMമാണി സ്മാരക ജനറല്‍ ആശുപത്രിയ്ക്ക് ഇനി  മൊബൈല്‍ ഡിസ്പന്‍ സറിയും. മൊബൈല്‍ സിസ്പന്‍സറിക്കായി വാഹനസൗകര്യം ലഭ്യമാക്കുവാന്‍ പത്ത് ലക്ഷം രൂപ യുടെ ഭരണാനുമതി ലഭ്യമാക്കിയതായി ജോസ്.കെ.മാണി എം.പി പറഞ്ഞു. ഈ വര്‍ഷത്തെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുമാണ് തുക അനുവദിച്ചിരിക്കുന്നത്. ഇതിനായി ജില്ലാ കളക്ടറുടെ ഭരണാനുമതി ഉത്തരവ് ആരോഗ്യ വകുപ്പിന് ലഭ്യമാക്കിയതായി അദ്ദേഹം അറിയിച്ചു. 

ഈ വര്‍ഷം രണ്ടാം തവണയാണ് ആശുപത്രിക്കായി തുക അനുവദിക്കുന്നത്. നേരത്തെ ക്യാന്‍സര്‍ വിഭാഗത്തില്‍ റേഡിയേഷന്‍ ബ്ലോക്കിനായി 2.45 കോടി രൂപയും അനുവദിച്ചിരുന്നു. ആശുപത്രിയില്‍ കേന്ദ്രീകൃത ഓക്‌സിജന്‍ സിസ്റ്റം ഏര്‍പ്പെടുത്തുന്നതിനും ആംമ്പുലന്‍സിനും നേരത്തെ തുക ലഭ്യമാക്കിയിരുന്നു. കേന്ദ്ര ആറ്റോമിക് എനര്‍ജി വകുപ്പില്‍ നിന്നും റേഡിയേഷന്‍ ഉപകരണത്തിനായി 5 കോടി രൂപയുടെ സഹായവും ലഭ്യമാക്കി. ആധുനിക രോഗനിര്‍ണ്ണയ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് ഉപകരണങ്ങള്‍ക്കായി ശ്രമങ്ങള്‍ നടന്നുവരുന്നതായും ജോസ്.കെ.മാണിഎം.പി.പറഞ്ഞു.

Post a Comment

0 Comments