അകലക്കുന്നം പഞ്ചായത്തിലെ എഴോളം വാര്‍ഡുകളിലൂടെ കടന്നുപോകുന്ന പന്നഗം തോട്ടിലെ വെള്ളപ്പൊക്ക ഭീഷണിയ്ക്ക് പരിഹാരമാകുന്നു. അകലക്കുന്നം പഞ്ചായത്ത് ജനപ്രതിനിധികളുടെ ആവശ്യപ്രകാരം മൈനര്‍ ഇറിഗേഷന്‍ പാമ്പാടി ഡിവിഷനിലെ എന്‍ജിനിയറുടെ ടീം പടിഞ്ഞാറെ പാലം സന്ദര്‍ശിച്ചു. ആദ്യ ഘട്ടത്തില്‍ തോട്ടിലെ മരക്കഷണങ്ങളും ചപ്പുചവറുകളും, നിറഞ്ഞ് കിടക്കുന്ന മണലും വാരി നീരൊഴുക്ക് ക്രമീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും . ഇതിനായി 366000 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി അടിയന്തിര നടപടിയ്ക്കായി പഞ്ചായത്ത് ഭരണ സമിതിയ്ക്ക് കൈമാറി.
അശാസ്ത്രീയമായ നിര്‍മ്മിച്ച തടയണ പൊളിച്ച് മാറ്റുവാനും ശുപാര്‍ശ ചെയ്തു. പാമ്പാടി മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട് മെന്റിലെ അസിസ്റ്റന്റ് എഞ്ചിനിയര്‍ രതീഷിന്റെ നേതൃത്വത്തിലുള്ള ടീം ആണ് സ്ഥലം സന്ദര്‍ശിച്ചത്. അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീലത ജയന്‍, വാര്‍ഡ്മെമ്പര്‍മാരായ ബെന്നി വടക്കേടം, മാത്തുക്കുട്ടി ആന്റണി, പഞ്ചായത്ത് സെക്രട്ടറി സജിത്ത് മാത്യൂസ് തുടങ്ങിയവര്‍ സംസാരിച്ചു. മാലിന്യമുക്തം ക്യാമ്പയിന്റെ ഭാഗമായി ശനിയാഴ്ച പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പടിഞ്ഞാറെ പാലത്തില്‍ അടിഞ്ഞ് കൂടിയ ചപ്പ് ചവറുകള്‍ നീക്കം ചെയ്യും.
0 Comments