ഏറ്റുമാനൂര്‍ പാറകണ്ടം ബൈപാസ് ജംഗ്ഷനില്‍ ട്രാഫിക് സിഗ്‌നല്‍ ലൈറ്റ് സംവിധാനം തകരാറിലായി. ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാനപാതയിലെ തിരക്കേറിയ പാറകണ്ടം ബൈപ്പാസ് ജംഗ്ഷനിലെ| സിഗ്‌നല്‍ സംവിധാനം തകരാറിലായത് വാഹന യാത്രികരെ വലച്ചു.
വാഹനങ്ങള്‍ ഡ്രൈവര്‍മാരുടെ മനോഗതത്തില്‍ ജംഗ്ഷന്‍ മുറിച്ചു കടന്നുപോകുമ്പോള്‍ ആരാദ്യം എന്ന മത്സരം അപകടത്തിന് കാരണമാകുമെന്ന ആശങ്കയിലാണ് ജനം. ഈ ഭാഗത്ത് തുടര്‍ച്ചയായി ട്രാഫിക് സിഗ്‌നല്‍ സംവിധാനം തകരാറിലാകുന്നതും ആശങ്ക വര്‍ധിപ്പിക്കുകയാണ്.
0 Comments