Breaking...

9/recent/ticker-posts

Header Ads Widget

പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധം



കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പള്ളിയുടെ മുമ്പിലെ മാതാവിന്റെ ഗ്രോട്ടോയുടെ ചില്ലുകള്‍ തകര്‍ത്ത സംഭവത്തിലെ പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും അന്വേഷണം നടത്തുകയും ചെയ്തു. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ പ്രതികളെ പിടിക്കുവാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിക്കുകയും പ്രതിയെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 

ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും സ്ഥലം സന്ദര്‍ശിച്ചു. മുന്‍ എം.എല്‍ എ പി.സി.ജോര്‍ജ് ഇന്നലെ സ്ഥലം സന്ദര്‍ശിച്ചു. സജി എസ്. തെക്കേലിനൊപ്പമാണ് സന്ദര്‍ശനം നടത്തിയത്. പ്രതിയെ പിടികൂടാന്‍ വൈകുന്നതിലുള്ള ഉത്കണ്ഠ അദ്ദേഹം രേഖപ്പെടുത്തി. പ്രതിയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. 18 ന് വൈകിട്ട് അഞ്ചിന് കൊല്ലപ്പള്ളിയില്‍ പ്രതിഷേധയോഗം ചേരും. മുന്‍ എം.എല്‍.എ.പി.സി.ജോര്‍ജ്,കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ , ന്യൂനപക്ഷ മോര്‍ച്ച ദേശീയ നിര്‍വാഹക സമിതിയംഗം സുമിത് ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിക്കും. പ്രതികളെ അറസ്റ്റു ചെയ്യാന്‍ കാലതാമസം വരുത്തിയാല്‍ സമര പരിപാടികളിലേക്ക് നീങ്ങുമെന്ന് യു.ഡി.എഫ്. കടനാട് മണ്ഡലം കമ്മിറ്റി മുന്നറിയിപ്പു നല്കി.

Post a Comment

0 Comments