Breaking...

9/recent/ticker-posts

Header Ads Widget

സ്‌നേഹ സാന്ത്വനസംഗമം നടത്തി.



കിടങ്ങൂര്‍ പി കെ വി വനിതാ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍  സ്‌നേഹ സാന്ത്വനസംഗമം നടത്തി. ഹരിത ഗ്രന്ഥശാല  പ്രഖ്യാപനം, സ്‌നേഹ സാന്ത്വന സംഗമം, ലൈബ്രറി രക്ഷാധികാരി എന്‍ എസ് ഗോപാലകൃഷ്ണന്‍ നായരുടെ ജന്മദിനാഘോഷം, നാഷണല്‍ ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് ലഭിച്ച കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് നേഴ്‌സ്  ഷീലാ റാണിക്ക് ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് നല്‍കിയ ഇന്‍സ്‌പെയറിങ് ഹ്യൂമന്‍ അവാര്‍ഡ് പ്രകാശനം എന്നിവ നടന്നു.  ജില്ല പഞ്ചായത്ത് അംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.  ലൈബ്രറി പ്രസിഡന്റ്,വി ഗീത അധ്യക്ഷയായിരുന്നു . 

ഹരിത ഗ്രന്ഥശാല പ്രഖ്യാപനം മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി റോയ് ഫ്രാന്‍സിസ്, നിര്‍വഹിച്ചു.  ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി സി കെ ഉണ്ണികൃഷ്ണന്‍, സ്വാഗതമാശംസിച്ചു.  കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് PG സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.  
 ബ്ലോക് പഞ്ചായത്തംഗം ഡോക്ടര്‍ മേഴ്‌സി ജോണ്‍ സ്‌നേഹ സാന്ത്വന സന്ദേശം നല്‍കി. റിട്ടയേഡ് ജഡ്ജ്  ഗോപാലകൃഷ്ണപിള്ള ,   ജോണി ചെറിയാന്‍ കണ്ടാരപള്ളില്‍. ഡോക്ടര്‍ ദിവാകരന്‍, ഡോക്ടര്‍ സി ജി വര്‍ഗീസ്, എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ലൈബ്രറി രക്ഷാധികാരി NS ഗോപാലകൃഷ്ണന്‍ നായര്‍ക്ക് ജന്മദിന ആശംസകളര്‍പ്പിച്ച് സമ്മാനം നല്‍കി. പാലിയേറ്റിവ് രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രപതിയില്‍ നിന്നും  പുരസ്‌കാരം നേടിയ ഷീലാറാണിക്ക് ഇന്റര്‍നാഷനല്‍ ബുക്ക് ഓഫ് റെക്കോഡ്‌സ് നല്‍കിയ ഇന്‍സ്‌പെയറിങ് ഹ്യൂമന്‍ അവാര്‍ഡ് പ്രകാശനവും വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തില്‍ നടന്നു.

Post a Comment

0 Comments