Breaking...

9/recent/ticker-posts

Header Ads Widget

വയോധികരുടെ വിനോദയാത്ര.



പ്രായാധിക്യത്തിന്റെ ആകുലതകള്‍ മാറ്റി വച്ച് പാലായിലെ വയോധികരുടെ വിനോദയാത്ര. നഗരസഭയില്‍ സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയുടെ ഭാഗമായാണ് വയോജനങ്ങളുടെ  വിനോദയാത്ര സംഘടിപ്പിച്ചത്.  അമ്പതോളം പേരാണ് വിനോദയാത്രയില്‍ പങ്കെടുത്തത്.  കൊല്ലത്തെ  മണ്‍റോ തുരുത്ത് , സാംബ്രാണിക്കോടി , എന്നിവിടങ്ങളിലേക്കായിരുന്നു വിനോദയാത്ര. 65 വയസിനു മുകളില്‍ പ്രായമുള്ള വയോജനങ്ങള്‍ക്ക് ആരോഗ്യ രക്ഷയും പരിപാലനവും ലക്ഷ്യമിട്ടുകൊണ്ട് കേരള സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് വയോമിത്രം. പ്രായാധിക്യത്തിന്റെ ശാരീരിക ബുദ്ധിമുട്ടുകളും വെല്ലുവിളികളും മറന്നു ഒരു ദിവസം ആനന്ദകരമാക്കുകയായിരുന്നു പാലായിലെ  വയോജനങ്ങള്‍. 

മണ്‍റോ തുരുത്തിലെ വള്ളത്തിലുള്ള യാത്രയും സാംബ്രാണിക്കോടിയിലെ കായലില്‍ ഇറങ്ങിയുള്ള അനുഭവവും ടൂറിസ്റ്റ് ബസിലെ യാത്രയും , കാഴ്ചകളും വയോജനങ്ങള്‍ ആസ്വദിച്ചു. രാവിലെ ആറുമണിക്ക് മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ വിനോദയാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. രാത്രി  ഒന്‍പതു മണിക്ക് യാത്ര അവസാനിച്ചു . വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ, വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ സാവിയോ കാവുകട്ട്, മുന്‍ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കര, കൗണ്‍സിലര്‍മാരായ ജോസ് ജെ ചീരാങ്കുഴി,  മായ പ്രദീപ് എന്നിവരും സന്നിഹിതരായിരുന്നു. വായോമിത്രം  കോ-ഓര്‍ഡിനേറ്റര്‍  ഗീതു രാജ് കാവുംപുറത്ത്, മെഡിക്കല്‍ ഓഫീസര്‍ dr. ഗോവിന്ദ് R. വയോമിത്രം  ജെ.പി.എച്ച്.എന്‍ കൃഷ്ണ അനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിച്ചത്.

Post a Comment

0 Comments