തലപ്പുലം അഞ്ഞൂറ്റി മംഗലത്ത് പ്ലൈവുഡ് കയറ്റി വന്ന ലോറി മറിഞ്ഞ് അപകടം. വലിയ കാവുംപുറത്തെ പ്ലൈവുഡ് ഫാക്ടറിയില്‍ നിന്നും പ്ലൈവുഡ് കയറ്റി വന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. രാത്രി ഒന്നരയോട് കൂടി 30 ടണ്ണോളം പ്ലൈവുഡുമായി എത്തിയ ലോറി ബ്രേക്ക് നഷ്ടപ്പെട്ടാണ് മറിഞ്ഞത്.
റോഡരികിലെ നിരവധി ഇലക്ട്രിക്ക് പോസ്റ്റുകള്‍ തകര്‍ത്ത് റോഡിനു സമീപത്തെ കുഴിയിലേക്ക് പതിക്കുകയായിരുന്നു. ചെങ്കുത്തായ ഇറക്കത്തില്‍ നിരവധി വീടുകള്‍ ഉണ്ടങ്കിലും ലോറി വീടുകളിലേക്ക് പതിക്കാതിരുന്നത് മൂലം വന്‍ അപകടം ഒഴിവായി . പോലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ എത്തിച്ചു.
0 Comments