നീരൊഴുക്ക് നിലച്ചതോടെ കുറുപ്പുന്തറ കടവിലെ കുളത്തില്‍ മീനുകള്‍ ചത്തുപൊങ്ങി. കോടികള്‍ ചിലവഴിച്ച് പണിത കുളത്തില്‍ മലിനജലം കെട്ടിക്കിടക്കുന്നതാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ ഇടയാക്കിയത്. തോട്ടില്‍ നിന്നും കുളത്തിലേക്ക് വെള്ളം കയറാതെ വന്നതോടെ നീരൊഴുക്ക് നിലച്ചതാണ് പ്രതിസന്ധിക്ക് പ്രധാന കാരണമായതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കരിമീന്‍ , മനഞ്ഞില്‍, കോലാന്‍ , വയമ്പ് ഉള്‍പ്പെടെയുള്ള മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. കുറുപ്പന്തറ കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അടക്കമുള്ളവര്‍ സ്ഥലത്ത് പരിശോധന നടത്തി. കുളത്തിലേക്ക് മലിനജലം ഒഴുകിയെത്തുന്നത് തടയണമെന്നും നീരൊഴുക്ക് തടസ്സപ്പെടാന്‍ കാരണമായ ഇടഭിത്തി കള്‍ പൊളിച്ചു നീക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്
0 Comments