Breaking...

9/recent/ticker-posts

Header Ads Widget

പൊതു ഇടങ്ങള്‍ പൂച്ചെടികള്‍ നട്ട് വൃത്തിയായി സൂക്ഷിക്കാന്‍ വിദ്യാര്‍ത്ഥികളും രംഗത്തിറങ്ങി.



 മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പൊതു ഇടങ്ങള്‍ പൂച്ചെടികള്‍ നട്ട് സുന്ദരമാക്കി വൃത്തിയായി സൂക്ഷിക്കാന്‍, പുലയന്നൂര്‍ ഗവണ്‍മെന്റ് ന്യൂ എല്‍ പി സ്‌കൂള്‍  വിദ്യാര്‍ത്ഥികളും രംഗത്തിറങ്ങി. പുലിയന്നൂര്‍ തെക്കുംമുറി ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പരിസരമാണ് വിദ്യാര്‍ത്ഥികള്‍  സൗന്ദര്യവല്‍ക്കരിക്കുന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രവും പരിസരവും മാലിന്യങ്ങളുടെ കൂമ്പാരമായി മാറിയിരുന്നു.. ഇത് വൃത്തിയാക്കിയ ശേഷം പൂച്ചെടികള്‍ നട്ടുപിടിപ്പിക്കുകയായിരുന്നു. മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  രഞ്ജിത് ജി മീനാഭവന്‍ പൂച്ചെടികള്‍ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.  

പൊതുസ്ഥലങ്ങളില്‍ അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നത് സാമൂഹ്യവിപത്താണ് എന്ന സന്ദേശം കുട്ടികളിലെത്തികുന്നതിന് ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ ഉപകരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍  രാജന്‍ മുണ്ടമറ്റം, വാര്‍ഡ് മെമ്പര്‍  ആര്യ സബിന്‍  പിടിഎ പ്രസിഡന്റ് ദീപു മാത്യു, ഹെഡ്മിസ്ട്രസ് ആശാ ബാലകൃഷ്ണന്‍, അധ്യാപകര്‍, പിടിഎ അംഗങ്ങള്‍, രക്ഷിതാക്കള്‍, എന്നിവര്‍ക്ക് ഒപ്പം സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പൂച്ചെടികള്‍ നട്ട് സൗന്ദര്യവത്കരണ പരിപാടിയില്‍ പങ്കെടുത്തു.

Post a Comment

0 Comments