Breaking...

9/recent/ticker-posts

Header Ads Widget

സവിശേഷ കുട്ടികളുടെ സംഗമം സംഘടിപ്പിച്ചു



പുന്നത്തുറ  സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക പഴയ പള്ളിയില്‍ സവിശേഷ കുട്ടികളുടെ സംഗമം സംഘടിപ്പിച്ചു. സെന്റ് തോമസ് പള്ളിയുടെ ചതുര്‍ശദാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്. സംഗമം കെ.സി.സി അതിരൂപതാ പ്രസിഡണ്ട് ബാബു പറമ്പടത്തുമലയില്‍ ഉദ്ഘാടനം ചെയ്തു. സവിശേഷ സ്വഭാവമുള്ള കുട്ടികളില്‍ പലരും കലാകായിക രംഗങ്ങളിലും മറ്റും വലിയ കഴിവുകള്‍ ഉള്ളവരാണെന്നും അവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് എത്തിക്കേണ്ട കടമ അവരുടെ രക്ഷകര്‍ത്താക്കളുടെ മാത്രമല്ല എന്നും സമൂഹത്തിന്റെ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സവിശേഷ കഴിവുകളുടെ കുട്ടികളുടെ പുനരധിവാസത്തില്‍ പ്രത്യേക പാക്കേജുകള്‍ തയ്യാറാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

 പാരിഷ് ഹാളില്‍ നടന്ന സംഗമത്തില്‍ പള്ളി വികാരി ഫാദര്‍ ജെയിംസ് ചെരുവില്‍ അധ്യക്ഷനായിരുന്നു.. സവിശേഷ കഴിവുള്ള കുട്ടികളെ മാറ്റിനിര്‍ത്താതെ അവര്‍ക്ക് വേണ്ടി ജീവിക്കുന്ന രക്ഷകര്‍ത്താക്കള്‍ ഏറെ ബഹുമാനിക്കപ്പെടേണ്ടവരാണെന്നു ഫാദര്‍ ജെയിംസ് ചെരുവില്‍ ഓര്‍മിപ്പിച്ചു. വിശിഷ്ടാതിഥിയായി എത്തിയ ഏറ്റുമാനൂര്‍ സാന്‍ജോസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അനുപമ എസ്.ജെ.സിയെ ചടങ്ങില്‍ ആദരിച്ചു. യോഗത്തില്‍ ചതുര്‍ ശതാബ്ദ്ധി ആഘോഷ ജോയിന്റ്  കണ്‍വീനര്‍ ബിനു സ്റ്റീഫന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ബിബീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സംഗമത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കുട്ടികളുടെ കലാപരിപാടികളും മജീഷ്യന്‍ ബെന്‍ കുറവലങ്ങാടിന്റെ മാജിക് ഷോയും അരങ്ങേറി.

Post a Comment

0 Comments