പുന്നത്തുറ സെന്റ് തോമസ് LP സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. കോട്ടയം രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷനല്‍ ഏജന്‍സി സെക്രട്ടറി റവ.ഡോ തോമസ് പുതിയ കുന്നേല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പുന്നത്തുറ പഴയ പള്ളി വികാരി ഫാദര്‍ ജയിംസ് ചെരുവില്‍ അധ്യക്ഷനായിരുന്നു. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ഓസിയ സ്വാഗതമാശംസിച്ചു. സീനിയര്‍ അസിസ്റ്റന്റ് സിസ്റ്റര്‍ ജോസിലി ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു ഏറ്റുമാനൂര്‍ AEO ശ്രീജ P ഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി.
സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം വിരമിക്കുന്ന ഹെഡ്മിസ്ട്രസ് മിനി ജോസഫിന് യാത്രയയപ്പ് നല്‍കി. റവ.ഡോ തോമസ് പുതിയ കുന്നേല്‍ ഫോട്ടോ അനാച്ഛാദനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ലിസമ്മ ബേബി, പഞ്ചായത്തംഗങ്ങളായ ജോണി എടേട്ട്, ടോംസി മരുതൂര്‍, അസിസ്റ്റന്റ് വികാരി ഫാദര്‍ ജോസഫ് തച്ചാറസെന്റ് തോമസ് GHS ഹെഡ്മിസ്ടസ് സിസ്റ്റര്‍ അരുണ്‍ , റിട്ട ഹെഡ്മാസ്റ്റര്‍ ജോസ് PM ജിസ്‌മോള്‍ ജോയ് എന്നിവര്‍പ്രസംഗിച്ചു.
0 Comments