കുറുപ്പുംതറ റെയില്‍വേ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകുന്നു. രാജ്യത്ത് റെയില്‍വേ ലെവല്‍ ക്രോസുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി 12 വര്‍ഷം മുമ്പ് അനുവദിച്ച മേല്‍പ്പാലം നിയമക്കുരുക്കില്‍ വൈകുകയായിരുന്നു. മാഞ്ഞൂര്‍ വികസന സമിതി നടത്തിയ നിയമയുദ്ധങ്ങള്‍ക്ക് ഒടുവിലാണ് ഇപ്പോള്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണത്തിന് അനുകൂലമായി ഹൈക്കോടതി ഉത്തരവ് ഉണ്ടായിരിക്കുന്നത്. 66 പേരുടെ ഭൂമിയാണ് റെയില്‍വേ മേല്‍പ്പാലം നിര്‍മാണവും അനുബന്ധ റോഡുകള്‍ക്കുമായി റെയില്‍വേ ഏറ്റെടുത്തത്.
സ്ഥലം വിട്ടു നല്‍കാന്‍ വിസമ്മതിച്ച രണ്ടുപേരാണ് കോടതിയെ സമീപിച്ചത്. സുപ്രീംകോടതി ഉത്തരവുകളും മറ്റും ചൂണ്ടികാട്ടിയും പൊതു ജന താല്‍പര്യം മുന്‍നിര്‍ത്തിയുമാണ് കോടതി ഉത്തരവ് ഉണ്ടായിരിക്കുന്നത്. ഭൂമി വിട്ടു നല്‍കിയ പലരുടെയും അക്കൗണ്ടില്‍ പണം എത്തിയതായി മാഞ്ഞൂര്‍ വികസന സമിതി ചെയര്‍മാന്‍ ജോണ്‍പോള്‍ തെങ്ങുംപള്ളിയും ഭാരവാഹികളായ ജോമോന്‍ കുരുപ്പ തടം വിന്‍സണ്‍ ചിറയില്‍ എന്നിവരും അറിയിച്ചു . റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണം വേഗത്തില്‍ ആക്കണമെന്ന് ആവശ്യം മുന്‍നിര്‍ത്തി അധികാരികളെ കാണുവാനുള്ള തയ്യാറെടുപ്പിലാണ് വികസന സമിതി പ്രവര്‍ത്തകര്‍.
0 Comments