കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി മാര്‍ ആഗസ്തിനോസ് കോളേജിന്റെ പ്രിന്‍സിപ്പലായി സുത്യര്‍ഹമായ സേവനം ചെയ്ത ഡോ ജോയി ജേക്കബ് മാര്‍ച്ച് 31 ന് വിരമിക്കും. ഇതിന്റെ ഭാഗമായി കോളേജില്‍ യാത്രയയപ്പ് സമ്മേളനം നടന്നു. മാണി സി കാപ്പന്‍ എം എല്‍ എ , വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍,റവ ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍,പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന്‍, അധ്യാപകര്‍,സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്ത യാത്രയയപ്പ് സമ്മേളനത്തില്‍ കോളേജ് മാനേജര്‍ റവ. ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറത്ത് സ്‌നേഹോപഹാരം നല്‍കി
വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ. ജോസഫ് ആലഞ്ചേരില്‍, സിജി ജേക്കബ്, രാജിവ് ജോസഫ് തുടങ്ങിയവര്‍ യാത്രാമംഗളങ്ങള്‍ നേര്‍ന്നു. 56 യൂണിവേഴ്‌സിറ്റി റാങ്ക് ഉള്‍പ്പെടെ നിരവധിയായ നേട്ടങ്ങള്‍ കോളേജ് കരസ്ഥമാക്കിയതിനുശേഷമാണ് ഡോ. ജോയി ജേക്കബ് പടിയിറങ്ങുന്നത്. ഈ കാലയളവില്‍ അക്കാദമിക് തലത്തില്‍ ഉന്നത നിലവാരത്തില്‍ എത്തിയതിനോടൊപ്പം നിരവധി ഭൗതിക വളര്‍ച്ചയും കോളേജിന് ഉണ്ടായി. വിവിധ സ്റ്റുഡന്‍സ് സെന്‍ട്രിക് പ്രോഗ്രാമുകളും,കൗണ്‍സിലിംഗുകളും,മെന്ററിങ്ങും വഴി വിദ്യാര്‍ഥികളിലേക്ക് ഇറങ്ങി ചെല്ലുവാന്‍ അധ്യാപകര്‍ക്ക് സാധിച്ചു. 'ഇന്‍സ്‌പെയര്‍' നാഷണല്‍ സയന്‍സ് ക്യാമ്പ് ഉള്‍പ്പെടെ ഉന്നത നിലവാരത്തിലുള്ള ദേശീയ, അന്തര്‍ദേശീയ സെമിനാറുകളും ക്യാമ്പുകളും ഈ കാലയളവില്‍ നടത്തി. മാതൃകാപരമായ നേതൃത്വത്തിലൂടെ രാമപുരം മാര്‍ ആഗസ്തീനോസ് കോളേജിനെ കേരളത്തിലെ തന്നെ ഏറ്റവും മികച്ച സ്വാശ്രയ കോളേജ് ആക്കി മാറ്റിയശേഷമാണ് ഡോ ജോയി ജേക്കബ് പടിയിറങ്ങുന്നത്.
0 Comments