പാലാ റോട്ടറി ക്ലബ്ബിന്റെ സാമൂഹ്യ സേവന പദ്ധതിയുടെ ഭാഗമായി പാലാ കെ എം മാണി മെമ്മോറിയല്‍ ഗവ. ജനറല്‍ ആശുപത്രിയിലെ നവജാത ശിശുക്കള്‍ക്കുള്ള ബെഡ് അടക്കമുള്ള കിറ്റ് വിതരണം ചെയ്തു. റോട്ടറി വൈസ് പ്രസിഡന്റ് റാണി ജേക്കബ് തോപ്പില്‍ കിറ്റ് വിതരണം ഉല്‍ഘാടനം ചെയ്തു. ഡോ. തോമസ് കുര്യാക്കോസ്, ഡോ. ജോബിന്‍, ആര്‍എംഓ മാരായ ഡോ. അരുണ്‍, ഡോ. രേഷ്മ, സൂപ്രണ്ട് ഡോ. അഭിലാഷ് എന്നിവര്‍ പങ്കെടുത്തു. റോട്ടറി പബ്ലിക് ഇമേജ് ചെയര്‍മാന്‍ സന്തോഷ് മാട്ടേല്‍, സെക്രട്ടറി ഷാജി തകടിയേല്‍, ട്രഷറര്‍ ബിജു കൂട്ടിയാനി എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments