Breaking...

9/recent/ticker-posts

Header Ads Widget

അല്‍ഫോണ്‍സാ കോളജില്‍ സംരംഭക സമ്മേളനം സംഘടപ്പിക്കുന്നു



പ്രമുഖ സംരംഭകരെ പങ്കെടുപ്പിച്ചു കൊണ്ട് പാലാ അല്‍ഫോണ്‍സാ കോളജില്‍ സംരംഭക സമ്മേളനം സംഘടപ്പിക്കുന്നു. മാര്‍ച്ച് പതിമൂന്നിന് വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് അല്‍ഫോന്‍സാ കോളജില്‍ നടക്കുന്ന സംരംഭക സമ്മേളനത്തില്‍  കേരളത്തിലെ നൂറോളം പ്രമുഖ സംരംഭകര്‍ പങ്കെടുക്കും . Hekmas എന്ന സംരഭക കൂട്ടായ്മ്മയുമായി ചേര്‍ന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. പാലാ രൂപതാ മെത്രാന്‍  മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. സംരംഭകരെയും പുതിയ സംരംഭങ്ങളെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനുള്ള ഒരു വേദിയായാണ്  സമ്മേളനം ഒരുക്കുന്നത്. നാലുവര്‍ഷ ബിരുദ പദ്ധതിയുടെ ഭാഗമായി ദേശീയ വിദ്യാഭ്യാസ നയം നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍  വിദ്യാര്‍ത്ഥികള്‍ക്ക് പ്രമുഖ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് നേടാനുള്ള സൗകര്യമൊതുക്കിയാണ് സംരംഭക സമ്മേളനം സംഘടിപ്പിക്കുന്നത്.

ട്രിപ്പിള്‍ ഐടി അടക്കമുളള രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കോളേജ് മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിങ് ഒപ്പ് വയ്ക്കുകയും വിദ്യാര്‍ത്ഥികളുടെ നൈപുണ്യ വികസനത്തിന് ആവശ്യമായ കോഴ്‌സുകള്‍ നടത്തിവരികയും ചെയ്യുന്നുണ്ട്.. ഈ അധ്യയന വര്‍ഷത്തില്‍ അല്‍ഫോന്‍സാ കോളേജ്  നടപ്പിലാക്കിയ പഠനത്തോടൊപ്പം തൊഴിലും എന്ന പദ്ധതി. യിലൂടെ120 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ  സ്ഥാപനങ്ങളില്‍ part time ജോലി ലഭ്യമാക്കിയിരുന്നു. പഠനത്തോടൊപ്പം തൊഴില്‍ ചെയ്യാന്‍ നമ്മുടെ നാട്ടിലെ കോളേജുകള്‍ക്കും ഇത്തരം അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും എന്ന ആശയമാണ് ഈ പദ്ധതിയിലൂടെ അല്‍ഫോന്‍സാ കോളേജ് മുന്നോട്ട് വയ്ക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. ഫാ. ഷാജി ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ Dr.Sr. മിനിമോള്‍ മാത്യു, ഡോ.സി. മഞ്ചു എലിസബത്ത് കുരുവിള,കോളേജ് ബര്‍സാര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. സോണിയ സെബാസ്റ്റ്യന്‍ , IEDC നോഡല്‍ ഓഫീസര്‍ മിസ്. പൂര്‍ണിമ ബേബി, women entrepreneurship  motivation club ഡയറക്ടര്‍  ഷീന സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments