പ്രവിത്താനത്തിന് സമീപം സ്‌കൂട്ടറില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം. പ്രവിത്താനം പ്ലാശനാല്‍ റോഡില്‍ പ്രവിത്താനം പള്ളിയ്ക്ക് സമീപം രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. പ്ലാശനാല്‍ ഭാഗത്ത് നിന്നും വരികയായിരുന്ന ഈരാറ്റുപേട്ട സ്വദേശിയുടെ സ്‌കൂട്ടറിലാണ് കാര്‍ ഇടിച്ചുകയറിയത്. ഈരാറ്റുപേട്ട മറ്റയ്ക്കാട് സ്വദേശി ഇബ്രാഹിംകുട്ടി (58) ആണ് മരിച്ചത്.അപകടത്തില്‍, സ്‌കൂട്ടറില്‍ ഒപ്പമുണ്ടായിരുന്ന ചങ്ങനാശേരി സ്വദേശി മാര്‍ട്ടിന് ഗുരുതര പരിക്കേറ്റു.
കാല്‍ ഒന്നിലധികം ഭാഗത്ത് ഒടിഞ്ഞു. തലയ്ക്കും ഗുരുതര പരിക്കുണ്ട്. ഇരുവരെയും പാലാ ജനറലാശുപത്രിയിലേയ്ക്ക് മാറ്റി. പരിക്കേറ്റയാളെ ഇവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയി. സ്‌കൂട്ടര്‍ വെട്ടിച്ചതാണ് അപകടകാരണമെന്നാണ് കാര്‍ ഡ്രൈവര്‍ പറയുന്നത്. ഇയാള്‍ വെണ്‍മണി സ്വദേശിയാണ്. ഭരണങ്ങാനത്തേയ്ക്ക് പോകുകയായിരുന്നു കാര്‍ യാത്രികന്‍. ഇടിയെ തുടര്‍ന്ന് നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്ററിലും ഇടിച്ചുകയറി. വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് സജി എസ് തെക്കേലിന്റെ നേതൃത്വത്തില്‍ ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ വര്‍ത്തനം നടത്തി. പാലായില്‍ നിന്നും പോലീസ് സംഘവും സ്ഥലത്തെത്തി. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി റോ ഡില്‍ പരന്ന രക്തം കഴുകിമാറ്റി.
0 Comments