വെട്ടിമുകള്‍ സേവാഗ്രാം സിഎംഐ സ്‌പെഷ്യല്‍ സ്‌കൂളിന്റെ 34 മത് വാര്‍ഷികാഘോഷം നടന്നു. സഹകരണ മന്ത്രി വി എന്‍ വാസവന്‍ വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പാഠ്യപാഠ്യേതര വിഷയങ്ങളില്‍ കുട്ടികളില്‍ അന്തര്‍ലീനമായ കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂള്‍ അധികൃതര്‍ ആദരിക്കപ്പെടേണ്ടവരാണെന്നും, കുട്ടികളിലെ സ്വര്‍ഗ്ഗവാസനകള്‍ തിരിച്ചറിഞ്ഞ് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വളര്‍ത്തിക്കൊണ്ടു വരുവാന്‍ മാതാപിതാക്കളും സമൂഹവും തയ്യാറാവണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വികാര്‍ പ്രവിന്‍ഷ്യാള്‍ ഫാദര്‍ സന്തോഷ് മാത്തന്‍കുന്നേല്‍ അധ്യക്ഷത വഹിച്ചു. ചാണ്ടി ഉമ്മന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ഡെപ്യൂട്ടി കളക്ടര്‍ രഞ്ജിത്ത്.ഡി സമ്മാനദാനം നടത്തി. ജീവിതത്തില്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നാലും അവയെ പൊരുതി ജയിക്കണമെന്ന് സബ് കളക്ടര്‍ പറഞ്ഞു. ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഇ.എസ്.ബിജു, തങ്കച്ചന്‍ കോണിക്കല്‍, ഡയറക്ടറും പ്രിന്‍സിപ്പലും ആയ ഫാദര്‍ ക്ലീറ്റസ് ടോം ഇടശ്ശേരിയില്‍ , പിടിഎ പ്രസിഡണ്ട് ടോമി ജോസഫ് , ഡോക്ടര്‍ ജിജോ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു . സേവാഗ്രാം സ്‌പെഷ്യല്‍ സ്‌കൂള്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എബിന്‍ പുത്തേട്ട്പടവില്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും ഗാനമേളയും അരങ്ങേറി.
0 Comments