പാല SH സോഷ്യല്‍ വര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷന്‍സും ബിഷപ്പ് വയലില്‍ മെമ്മോറിയല്‍ ഹോളി ക്രോസ് കോളേജ് സാമൂഹ്യ പ്രവര്‍ത്തന വിഭാഗവും, സ്മിത മെമ്മോറിയല്‍ ആശുപത്രി ഗവേഷണ കേന്ദ്രവും, സംയുക്തമായി സ്തനാര്‍ബുദ ബോധവല്‍ക്കരണ ക്ലാസും സൗജന്യ ആരോഗ്യ പരിശോധനയും സംഘടിപ്പിച്ചു. സെന്റ് പിയൂസ് ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പിന്റെ ഉദഘാടനം സിസ്റ്റര്‍ ഡോ.മെര്‍ലിന്‍ അരീപറമ്പില്‍ നിര്‍വഹിച്ചു.
SH സോഷ്യല്‍ വര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷന്‍സ് മാനേജര്‍ ജസ്റ്റിന്‍ ജിയോ ജെയിംസ് സ്വാഗതംആശംസിച്ചു. റവ. സിസ്റ്റര്‍ മെര്‍ലിന്‍ തെക്കേല്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരായ ആനി ബിജോയ്, ലിസിക്കുട്ടി മാത്യു എന്നിവര്‍ സംസാരിച്ചു. ഓങ്കോളജിസ്റ്റ് ഡോ. നസ്‌നീന്‍ പി ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.. സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍, മുന്‍കരുതലുകള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, ചികിത്സാ സാധ്യതകള്‍, എന്നിവയെക്കുറിച്ച് ബോധവത്കരണം
നടത്തി
0 Comments